deltin33 Publish time 2026-2-12 11:36:17

മുൻ ഡിജിപി ആർ. ശ്രീലേഖ പങ്കുവച്ചത് വ്യാജ സർവേ?

/uploads/allimg/2025/12/3293855982757367382.jpg



തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയായ മുൻ ഡിജിപി ആർ.ശ്രീലേഖ വോട്ടെടുപ്പുദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ചത് വ്യാജ പ്രീ പോൾ സർവേയെന്നു സൂചന. കോർപറേഷനിൽ എൻഡിഎക്കു മുൻതൂക്കം പ്രവചിക്കുന്ന ഗ്രാഫ് ദൃശ്യമാണിത്. മാധ്യമങ്ങളുമായി ചേർന്നു പ്രീ പോൾ സർവേ നടത്താറുള്ള ഏജൻസിയുടേതെന്നു തെറ്റിദ്ധരിപ്പിക്കും വിധമുള്ള ഗ്രാഫ് ശ്രീലേഖ ഒഴികെ അധികമാരും പങ്കുവച്ചിട്ടില്ല.

[*] Also Read മറുപാതി പിടിക്കാൻ മല്ലയുദ്ധം; 7 ജില്ലകളുടെ രാഷ്ട്രീയചിത്രം


ജനങ്ങളെ കബളിപ്പിക്കാൻ തിരഞ്ഞെടുപ്പുചട്ടം ലംഘിച്ച് പ്രീ പോൾ ഫലം പുറത്തിറക്കിയെന്നാരോപിച്ച് സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു നടപടി പൂർത്തിയായശേഷം അന്വേഷണം നടത്തി നടപടിയെടുക്കുമെന്നു കമ്മിഷൻ അധികൃതർ ‘മനോരമ’യോടു പറഞ്ഞു. English Summary:
Fake Election Survey: R. Sreelekha Faces Probe Over Alleged Fake Election Survey in Thiruvananthapuram.
Pages: [1]
View full version: മുൻ ഡിജിപി ആർ. ശ്രീലേഖ പങ്കുവച്ചത് വ്യാജ സർവേ?