cy520520 Publish time 2026-2-12 11:37:07

ആശയക്കുഴപ്പം മൂലം അബദ്ധം; പരിഹരിക്കാൻ ഒഫീഷ്യൽ കള്ളവോട്ട് !

/uploads/allimg/2025/12/8530136332890303725.jpg



തൃപ്രയാർ (തൃശൂർ) ∙ ഒരേ പേരും വീട്ടുപേരുമുള്ള 2 വോട്ടർമാരുടെ വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും സമ്മതത്തോടെ പരസ്പരം വച്ചുമാറി ! ആശയക്കുഴപ്പം മൂലം പറ്റിപ്പോയ അബദ്ധം പരിഹരിക്കാൻ തളിക്കുളം തമ്പാൻകടവ് ടഗോർ സ്മാരക എൽപി സ്കൂളിലാണ് ‘ഒഫീഷ്യൽ കള്ളവോട്ട്’ നടന്നത്.

[*] Also Read അപരനുണ്ട്... സൂക്ഷിക്കണം; ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ പ്രഹരശേഷി


കണ്ണച്ചി വീട്ടിൽ ലക്ഷ്മണന്റെ മകൻ കുട്ടനും ബന്ധു കണ്ണച്ചി വീട്ടിൽ തുറയപ്പന്റെ മകൻ കുട്ടനും ഈ ബൂത്തിലെ വോട്ടർമാരാണ്. ലക്ഷ്മണന്റെ മകൻ കുട്ടനാണ് ആദ്യമെത്തിയത്. എന്നാൽ, വോട്ട് രേഖപ്പെടുത്തിയതു രണ്ടാമത്തെ കുട്ടന്റെ പേരിൽ. ബൂത്ത് ഏജന്റുമാർ എതിർപ്പ് ഉന്നയിച്ചതോടെ ഉദ്യോഗസ്ഥർ പരിഹാരം കണ്ടെത്തി. തുറയപ്പന്റെ മകൻ കുട്ടനെ വിളിച്ചുവരുത്തി ഒന്നാമത്തെ കുട്ടന്റെ   പേരിൽ വോട്ട് ചെയ്യിച്ചു. ബൂത്ത് ഏജന്റുമാർക്കും പരാതിയില്ല. പോളിങ് ഉദ്യോഗസ്ഥരുടെ പ്രതികരണം ലഭ്യമായില്ല. English Summary:
\“Official Fraudulent Vote\“: Polling Officials Swap Votes in Thriprayar Booth
Pages: [1]
View full version: ആശയക്കുഴപ്പം മൂലം അബദ്ധം; പരിഹരിക്കാൻ ഒഫീഷ്യൽ കള്ളവോട്ട് !