LHC0088 Publish time 2026-2-12 11:39:23

വൈഭവ് കളിച്ചില്ലെങ്കിലും വെടിക്കെട്ടിന് കുറവില്ല! അടിച്ചുതകർത്ത് മലയാളി താരം, പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം

/uploads/allimg/2025/12/8362920984726984766.jpg



ദുബായ്∙ അണ്ടർ 19 ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്കു രണ്ടാം വിജയം. 90 റൺസ് വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 41.2 ഓവറിൽ 150 റൺസെടുത്തു പുറത്തായി. മൂന്നു വിക്കറ്റുകളും 46 റൺസും നേടിയ ഇന്ത്യൻ താരം കനിഷ്ക് ചൗഹാനാണു കളിയിലെ താരം. ഗ്രൂപ്പ് എയിൽ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

[*] ഐസിസി പറഞ്ഞത് ബിസിസിഐ കേട്ടില്ല, ജൂനിയേഴ്സും കൈകൊടുത്തില്ല; വൈഭവിനായി ‘മാരക’ അപ്പീൽ, പാക്കിസ്ഥാന് മുന്നറിയിപ്പ് Cricket

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   


മറുപടി ബാറ്റിങ്ങിൽ അര്‍ധ സെഞ്ചറി നേടിയ മധ്യനിര താരം ഹുസൈഫ അഹ്സാൻ മാത്രമാണു പാക്കിസ്ഥാനു വേണ്ടി തിളങ്ങിയത്. 83 പന്തുകൾ നേരിട്ട അഹ്സാൻ 70 റൺസടിച്ചു പുറത്തായി. ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (34 പന്തിൽ 23), ഉസ്മാൻ ഖാൻ (42 പന്തിൽ 16) എന്നിവരും രണ്ടക്കം കടന്നു. എട്ട് പാക്ക് താരങ്ങൾ രണ്ടക്കം തികയ്ക്കാതെ മടങ്ങി. ഇന്ത്യയ്ക്കായി കനിഷ്ക് ചൗഹാൻ, ദീപേഷ് രവീന്ദ്രൻ എന്നിവർ മൂന്നു വീതം വിക്കറ്റുകളും കിഷൻ സിങ് രണ്ടു വിക്കറ്റും വീഴ്ത്തി. ഖിലൻ പട്ടേലിനും വൈഭവ് സൂര്യവംശിക്കും ഓരോ വിക്കറ്റുണ്ട്.

ആരോൺ ജോർജിന് അര്‍ധ സെഞ്ചറി, ഇന്ത്യ 240ന് ഓൾഔട്ട്

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടായി. ചെറിയ മഴയെ തുടർന്നു മത്സരം 49 ഓവറായി ചുരുക്കിയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ മലയാളി ബാറ്റർ ആരോൺ ജോർജ് (88 പന്തിൽ 85) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസും ക്യാപ്റ്റൻ ആയുഷ് മാത്രെ 25 പന്തിൽ 38 റൺസെടുമെടുത്തു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ ഓപ്പണർ വൈഭ് സൂര്യവംശി 5 പന്തിൽ 5 റൺസെടുത്ത് തുടക്കത്തിൽ തന്നെ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി.

[*] മെസ്സി യാത്ര ചെയ്ത വിമാനത്തിൽ ‘രക്ഷപെടാൻ’ ശ്രമം, ശതാദ്രുവിനെ പിന്തുടർന്ന് പിടികൂടി; ജാമ്യം നിഷേധിച്ച് കോടതി Football

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   


ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫർഹാൻ യൂസഫ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. തുടക്കം മുതൽ ആക്രമണോത്സുകത ക്രിക്കറ്റാണ് പാക്കിസ്ഥാൻ പുറത്തെടുത്തത്. വൈഭവ് നേരിട്ട ആദ്യ പന്തിൽ തന്നെ പാക്കിസ്ഥാൻ ഔട്ടിനായി അപ്പീൽ ചെയ്തു. അലി റാസ എറിഞ്ഞ പന്ത് വൈഭവ് ഡ്രൈവ് ചെയ്യാൻ ശ്രമിച്ചെങ്കിലും ബോൾ കീപ്പറുടെ കയ്യിലെത്തുകയായിരുന്നു. തുടർന്നാണ് പാക്കിസ്ഥാൻ ഔട്ടിനായി അപ്പീൽ ചെയ്തത്. അംപയർ നിരസിച്ചെങ്കിലും പാക്ക് താരങ്ങൾ തുടർച്ചയായി അപ്പീൽ തുടർന്നു. ഇതോടെ ടീമിന് അംപയർ മുന്നറിയിപ്പ് നൽകി.

അത്തവണ രക്ഷപ്പെട്ടെങ്കിലും നാലാം ഓവറിൽ പേസർ മുഹമ്മദ് സയ്യം റിട്ടേൺ ക്യാച്ചെടുത്ത് വൈഭവിനെ പുറത്താക്കുകയായിരുന്നു. സഹഓപ്പണർ ക്യാപ്റ്റൻ ആയുഷ് മാത്രെ മൂന്നു സിക്സും നാലും ഫോറുമായി തകർത്തടിച്ചെങ്കിലും വലിയ ഇന്നിങ്സ് കളിക്കാനായില്ല. 10–ാം ഓവറിൽ ആയുഷും പുറത്തായി. മൂന്നാമനായെത്തിയ ആരോൺ ജോർജ്, ക്രീസിൽ നങ്കൂരമിട്ടതോടെ ഇന്ത്യയ്ക്കു പ്രതീക്ഷയായി. എന്നാൽ മറുവശത്ത് മികച്ച പിന്തുണ നൽകാൻ ആരുമുണ്ടായില്ല.

[*] പതിനായിരത്തിന് ടിക്കറ്റെടുത്തു, മെസ്സിയുടെ മുഖം പോലും കണ്ടില്ല; സ്റ്റേഡിയത്തിലെ കാർപറ്റുമായി കടന്ന് ആരാധകൻ– വിഡിയോ Football

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   


കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാൻ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഒരു സിക്സും 12 ഫോറുമാണ് ആരോണിന്റെ ബാറ്റിൽനിന്നു പിറന്നത്. സെഞ്ചറിയിലേക്ക് കുതിക്കുന്നതിനിടെ 32–ാം ഓവറിൽ അബ്ദുൽ സുബ്ഹാനാണ് ആരോണിന്റെ വിക്കറ്റ് വീഴത്തിയത് പാക്കിസ്ഥാനായി മുഹമ്മദ് സയ്യം, അബ്ദുൽ സുബ്ഹാൻ എന്നിവർ മൂന്നു വിക്കറ്റ് വീതവും നിഖാബ് ഷഫീഖ് രണ്ടും അലി റാസ, അഹമ്മദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. English Summary:
U19 Asia Cup 2025: India U19 vs Pakistan U19- Match Updates
Pages: [1]
View full version: വൈഭവ് കളിച്ചില്ലെങ്കിലും വെടിക്കെട്ടിന് കുറവില്ല! അടിച്ചുതകർത്ത് മലയാളി താരം, പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം