deltin33 Publish time 2026-2-12 11:39:27

ഡാം തുറന്നുവിടരുത് പ്ലീസ്, ട്രോളിത്തീരാതെ കുമാരപിള്ള സഖാവ്, സ്ക്രീൻഷോട്ട് ആക്കിക്കോ; കരഞ്ഞും ചിരിച്ചും സോഷ്യൽ മീഡിയ

/uploads/allimg/2025/12/5400958508885116609.jpg



വോട്ടിങ് മെഷീനുകൾ തുറന്നപ്പോൾ നാട് കണ്ടത് രണ്ടു തരം യുദ്ധങ്ങളാണ്. ഒന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ കണക്കിലെ കളിയാണെങ്കിൽ, മറ്റൊന്ന് ഫേസ്ബുക്കിലും വാട്സാപ്പിലും നടക്കുന്ന \“സ്ക്രീൻഷോട്ട് യുദ്ധ\“മാണ്. വിവാദപരാമർശം നടത്തിയ എംഎം മണിയുടെ പോസ്റ്റിനുതാഴെ പലരും കമന്റിട്ടതും ട്രോളുകളാക്കിയതും തോറ്റതോ തോറ്റു, ഇതിന്റെ പേരിൽ ഡാം തുറന്നുവിടരുതെന്ന കമന്റുകളാണ്.

[*] ചെർണോബിൽ വീണ്ടും പുകയുന്നുവോ? 13,500 കോടിയുടെ കവചം തകർത്ത് ഡ്രോൺ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, 10 മാസമായിട്ടും മൗനം Science

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   


യുഡിഎഫിന് തദ്ദേശം മേൽക്കൈ നൽകിയപ്പോൾ കുമാരപിള്ള സഖാവും സന്ദേശവും വീണ്ടും ട്രോളിന് വിഷയമായി. മലയാളിക്ക് എന്ത് തിരഞ്ഞെടുപ്പ് വന്നാലും \“സന്ദേശം\“ സിനിമയില്ലാതെ എന്ത് ആഘോഷം? “താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്“ എന്ന് തുടങ്ങുന്ന പോസ്റ്റുകൾ ധാരാളമെത്തി.

കഴിഞ്ഞ രണ്ടാഴ്ചയായി ഫോണിന്റെ ഗാലറിയിൽ പൊടിപിടിച്ചു കിടന്ന സ്ക്രീൻഷോട്ടുകൾക്ക് ഇന്ന് ജീവൻ വച്ചു. “ഇത്തവണ നമ്മൾ തൂക്കും“, “ഭൂരിപക്ഷം ആയിരം കടന്നില്ലെങ്കിൽ മൊട്ടയടിക്കും“ എന്നൊക്കെ വെല്ലുവിളിച്ചവരെ തിരഞ്ഞുപിടിച്ച് \“എയറിൽ\“ കയറ്റുകയാണ് എതിരാളികൾ.

ഇന്നലെ വരെ തീപ്പൊരി പോസ്റ്റ് ഇട്ടവർ ഇന്ന് ശാന്തരാണ്. “ജനാധിപത്യത്തിൽ ജയവും തോൽവിയും സ്വാഭാവികം“, “ജനവിധി മാനിക്കുന്നു“ തുടങ്ങിയ വമ്പൻ തത്വചിന്തകളുമായി ഇവർ കളം വിടുന്നു. സ്ക്രീൻഷോട്ട് ആക്രമണം ഭയന്ന് ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്ത്, വാട്സാപ് ഡിപിമാറ്റി അണ്ടർഗ്രൗണ്ടിൽ പോയവരുമുണ്ട്.

[*] കുളിക്കാൻ മടിയുള്ളവർക്കായി! മനുഷ്യനെ \“അലക്കിയെടുക്കാനും\“ വാഷിങ് മെഷീന്‍! വില അറിയാം Gadgets

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   


എന്തായാലും ഇന്ന് ജയിച്ചവന്റെ ദിവസമാണ്, ഒപ്പം പഴയ കണക്കുകൾ തീർക്കാൻ കാത്തിരുന്ന ട്രോളന്മാരുടെയും. തോറ്റവർക്ക് ഇനി അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ സ്ക്രീൻഷോട്ടുകൾ കണ്ട് നെടുവീർപ്പിടാം, അല്ലെങ്കിൽ പ്രൊഫൈൽ ലോക്ക് ചെയ്ത് സമാധാനമായി ഉറങ്ങാം! English Summary:
Kerala Election Trolls dominate social media after election results. Following the election results, social media platforms are flooded with trolls, memes, and screenshots targeting both winners and losers, with many users locking profiles to avoid the online onslaught.
Pages: [1]
View full version: ഡാം തുറന്നുവിടരുത് പ്ലീസ്, ട്രോളിത്തീരാതെ കുമാരപിള്ള സഖാവ്, സ്ക്രീൻഷോട്ട് ആക്കിക്കോ; കരഞ്ഞും ചിരിച്ചും സോഷ്യൽ മീഡിയ