cy520520 Publish time 2026-2-12 11:40:32

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് റോളർ; ഉടമ ആരെന്നറിയില്ല: വലഞ്ഞ് കുടുംബം – വിഡിയോ

/uploads/allimg/2025/12/9104364575735145491.jpg



പയ്യന്നൂർ ∙ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട റോഡ് റോളർ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് കിടപ്പുരോഗിയായ അമ്മയും മകളും. ഒരാഴ്ചയായി റോഡ് റോളർ വഴിയിൽ നിർത്തിയിട്ടിരിക്കുന്നു. ആരുടെയാണെന്നോ എന്ന് കൊണ്ടുപോകുമെന്നോ അറിയാത്തതിനാൽ കഷ്ടത്തിലായിരിക്കുകയാണ് ഇവർ. പയ്യന്നൂർ, അന്നൂർ -കണ്ടക്കോരൻ മുക്കിലെ 98 വയസ്സുകാരിയും കിടപ്പു രോഗിയുമായ കിഴക്കെ മഠത്തിൽ കാർത്ത്യായനിയും മകൾ രമണിയുമാണ്, ആരോവീട്ടുവളപ്പിൽ നിർത്തിയിട്ട റോഡ് റോളർ മൂലം കഷ്ടത്തിലായിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പോയി വന്നപ്പോഴാണ് വീട്ടിലേക്കുള്ള വഴിയിൽ റോഡ് റോളർ കിടക്കുന്നത് കണ്ടത്. ഇന്ന് കൊണ്ടുപോകും നാളെ കൊണ്ടു പോകുമെന്ന് കരുതിയെങ്കിലും ആരും വന്നില്ലെന്ന് രമണി പറഞ്ഞു. കിടപ്പിലായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനം വീട്ടുമുറ്റത്ത് എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. സമീപത്തുള്ള ഒരു റോഡു പോലും ടാർ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് റോഡ് റോളർ കൊണ്ടിട്ടതെന്ന് അറിയാത്ത അവസ്ഥയാണ്. ചെറിയ വാഹനം ആയിരുന്നെങ്കിൽ തള്ളിയെങ്കിലും മാറ്റാമായിരുന്നുവെന്നും രമണി പറഞ്ഞു. ബന്ധപ്പെട്ടവർ വന്ന് റോഡ് റോളർ മാറ്റുമെന്ന പ്രതീക്ഷയിലാണ് ഇവർ.
English Summary:
Road roller obstruction is causing hardship for an elderly woman and her daughter. This unexpected obstacle is blocking access to their home, making it difficult to transport the bedridden woman to the hospital. Authorities are urged to address this issue promptly by removing the road roller.
Pages: [1]
View full version: വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് റോളർ; ഉടമ ആരെന്നറിയില്ല: വലഞ്ഞ് കുടുംബം – വിഡിയോ