cy520520 Publish time 2026-2-12 11:41:38

വിവാഹമോചനം; ഒരു വർഷം പിരിഞ്ഞ് താമസിക്കണമെന്ന വ്യവസ്ഥ നിർബന്ധമല്ല

/uploads/allimg/2025/12/3264154442930894474.jpg



ന്യൂഡൽഹി ∙ പരസ്പര സമ്മതത്തോടുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകാൻ ഒരു വർഷമെങ്കിലും പിരിഞ്ഞു ജീവിക്കണമെന്ന ഹിന്ദു വിവാഹ നിയമത്തിലെ വ്യവസ്ഥ നിർബന്ധമല്ലെന്നും ഇത് ഒഴിവാക്കാനാവുന്നതാണെന്നും ഡൽഹി ഹൈക്കോടതിയുടെ വിധി. ജസ്റ്റിസുമാരായ നവീൻ ചൗള, അനൂപ് ജയ്റാം ഭംഭാനി, രേണു ഭട്നാകർ എന്നിവരുടെ ഫുൾ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു വിവാഹനിയമത്തിലെ സെഷൻ 13(ബി) വ്യവസ്ഥ നിർബന്ധമല്ലെന്നും ഒരു നിർദേശം മാത്രമാണെന്നും കോടതി വിലയിരുത്തി.   

[*] Also Read റഷ്യൻ മുങ്ങിക്കപ്പലിനെ തകർത്ത് യുക്രെയ്ൻ ഡ്രോൺ, ആക്രമണം സ്ഥിരീകരിച്ച് റഷ്യ; സബ് സീ ബേബി യുക്രെയ്നിന്റെ തുറുപ്പുചീട്ട്


വിവാഹമോചനത്തിനുള്ള ആദ്യ അപേക്ഷ സമർപ്പിക്കാൻ ഒരു വർഷം പിരിഞ്ഞിരിക്കണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകാമെന്നാണു നിർദേശം. അതേസമയം, ഇരുപക്ഷവും ആവശ്യപ്പെട്ടുവെന്നതിന്റെ പേരിൽ മാത്രം ഇത്തരം ഇളവു നൽകാൻ സാധിക്കില്ലെന്നും അസാധാരണമായ സാഹചര്യമെന്നു കോടതിക്കു ബോധ്യപ്പെട്ടാൽ മാത്രമേ ഇത് നൽകാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.English Summary:
Delhi High Court: One-Year Separation for Mutual Consent Divorce is Not Mandatory
Pages: [1]
View full version: വിവാഹമോചനം; ഒരു വർഷം പിരിഞ്ഞ് താമസിക്കണമെന്ന വ്യവസ്ഥ നിർബന്ധമല്ല