deltin33 Publish time 2026-2-12 11:42:09

ബുർഖ ധരിക്കാത്തതിൽ പ്രകോപനം: ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്; കൃത്യം കണ്ട പെൺമക്കളെയും കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തളളി

/uploads/allimg/2025/12/6655682339700657666.jpg



ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഷംലിയിൽ ബുർഖ ധരിക്കാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി. 32കാരിയയ താഹിറയെയാണ് ഫാറൂഖ് വെടിവച്ച് കൊലപ്പെടുത്തിയത്. താഹിറയെകൊലപ്പെടുത്തുന്നത് കണ്ട രണ്ട് പെൺമക്കളെയും ഫാറൂഖ് ക്രൂരമായി കൊലപ്പെടുത്തി. ബുർഖ ധരിക്കാതെ താഹിറ മതാപിതാക്കളുടെ വീട്ടിൽ പോയിരുന്നു. ഇതിൽ പ്രകോപിതനായാണ് ആദ്യം താഹിറെയയും പിന്നീട് രണ്ട് പെൺമക്കളെയും വെടിവച്ചും കഴുത്തു ഞെരിച്ചും ഫാറൂഖ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഫാറൂഖിനെ യുപി പൊലീസ് പിടികൂടി.

[*] Also Read ‘ഇന്ത്യയ്ക്കും സേനയ്ക്കും ഹാനികരം; ഓപ്പറേഷൻ സിന്ദൂറിൽ കണ്ടത് തദ്ദേശീയ ഉപകരണങ്ങളുടെ കരുത്ത്’: പൃഥ്വിരാജ് ചവാനെ വിമർശിച്ച് കേന്ദ്രമന്ത്രി


തിരിച്ചറിയൽ രേഖകളിൽ ഫോട്ടോ വരുന്നതിൽനിന്നു പോലും ഫാറൂഖ് താഹിറയെ വിലക്കിയിരുന്നു. ഇതിനാൽ തന്നെ താഹിറ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയ്ക്ക് അപേക്ഷിച്ചിരുന്നില്ല. 18 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇരുവർക്കും 5 കുട്ടികളുമുണ്ട്. ഇതിൽ രണ്ട് പെൺമക്കളായ അഫ്രീനെയും (14), സെഹ്റീനെയും (7) ഫാറൂഖ് വെടിവച്ചും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്.

[*] Also Read ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ


ഡിസംബർ 10 ന് അർദ്ധരാത്രി ഇവർ താമസിച്ചിരുന്ന അടുക്കളയിൽ വച്ചാണ് താഹിറയെ വെടിവച്ചു കൊലപ്പെടുത്തിയത്. വെടിയൊച്ച കേട്ടാണ് മൂത്ത മകൾ അഫ്രീൻ ഉണർന്നത്. അഫ്രീൻ അടുക്കളയിലേക്ക് വന്നപ്പോൾ ഫാറൂഖ് മകൾക്കു നേരെയും നിറയൊഴിച്ചു. ശബ്ദം കേട്ടെത്തിയ രണ്ടാമത്തെ മകൾ സെഹ്‌റീനെ ഫാറൂഖ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടർന്ന് സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിലിട്ട് മൂടുകയായിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ആറ് ദിവസമായി താഹിറയെയും രണ്ട് പെൺമക്കളെയും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. താഹിറയെയും പെൺമക്കളെയും കുറിച്ച് പിതാവ് ദാവൂദ് പലതവണ ചോദിച്ചെങ്കിലും അയാൾ ഒഴിഞ്ഞുമാറിയിരുന്നു. പിന്നീട് ഷംലിയിലെ ഒരു വാടക വീട്ടിൽ അവരെ താമസിപ്പിച്ചുവെന്നാണ് ഫാറൂഖ് ഭാര്യാപിതാവിനോട് പറഞ്ഞത്.പിന്നാലെ ദാവൂദ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫാറൂഖിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റൾ പൊലീസ് കണ്ടെത്തി.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @somvindumishra/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Man Kills Wife and Daughters in UP Over Burqa Dispute:Shamli murder case involves a man killing his wife for not wearing a burqa and then murdering his two daughters.
Pages: [1]
View full version: ബുർഖ ധരിക്കാത്തതിൽ പ്രകോപനം: ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്; കൃത്യം കണ്ട പെൺമക്കളെയും കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തളളി