cy520520 Publish time 2026-2-12 11:42:44

കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു

/uploads/allimg/2025/12/1321126303201941965.jpg



കോഴിക്കോട്∙ നഗരത്തില്‍ യാത്രകാരുടെ ജീവന് ഭീഷണിയായി സ്വകാര്യബസുകളുടെ മത്സരയോട്ടം. സമയക്രമം പാലിക്കാനായി സ്വകാര്യ ബസ് മറ്റു രണ്ടുബസുകളില്‍ മനപൂര്‍വം ഇടിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ രാവിലെ പത്തരയോടെ മാനാഞ്ചിറയിലാണ് സംഭവം.

View this post on Instagram

A post shared by Manorama News (@manoramanews)


യാത്രകാരുടെ ജീവന് പുല്ലുവിലനല്‍കിയായിരുന്നു സ്വകാര്യബസുകളുടെ മത്സരയോട്ടം. മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കീര്‍ത്തനം, ചന്ദ്രാസ് എന്ന ബസുകളിലാണ് ഗ്രീന്‍സ് ബസ് ഇടിച്ചുകയറ്റിയത്. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. English Summary:
Kozhikode bus accident due to reckless racing of private buses is a major safety concern. A private bus intentionally collided with two other buses near Mananchira due to a dispute over timings, highlighting the urgent need for stricter traffic regulations.
Pages: [1]
View full version: കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു