deltin33 Publish time 2026-2-12 11:42:59

‘മിന്നൽ പ്രതാപൻ’, മർദനം ലഹരി; മുഖം നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്

/uploads/allimg/2025/12/983078855804338255.jpg



തിരുവനന്തപുരം ∙ ഗർഭിണിയുടെ കരണത്തടിച്ച പൊലീസ് ഇൻസ്പെക്ടർ കെ.ജി.പ്രതാപചന്ദ്രനെതിരെ അതിക്രമം സംബന്ധിച്ച് മുൻപും പരാതികൾ. എറണാകുളം നോർത്തും അരൂരും മാത്രമല്ല, തിരുവനന്തപുരത്ത് തുമ്പ, ആറ്റിങ്ങൽ സ്റ്റേഷനുകൾ ഉൾപ്പെടെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം പ്രതാപന്റെ മർദനത്തെപ്പറ്റി പരാതികൾ ഉയർന്നിട്ടുണ്ട്. പൊലീസിനുള്ളിലും പരിചിതവൃത്തങ്ങളിലും ‘മിന്നൽ പ്രതാപൻ’ എന്ന വട്ടപ്പേരിൽ അറിയപ്പെടുന്നതിനു പിന്നിലും ഈ ‘ഉടൻ അടി’ സ്വഭാവം തന്നെ. പ്രതാപചന്ദ്രന്റെ മർ‍ദനത്തിനും അസഭ്യവർഷത്തിനും ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നിയമവിദ്യാർഥിനി, സിനിമ പ്രവർത്തകർ, ബസ് ജീവനക്കാർ അടക്കമുള്ളവർ ഇന്നലെ രംഗത്തെത്തി.

[*] Also Read പൊലീസ് പറയുന്നതെല്ലാം പച്ചക്കള്ളം: ഷൈമോൾ


മുഖം നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം ∙ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നു പുറത്തുവരുന്ന അതിക്രമങ്ങളുടെ വിവരങ്ങളിൽ മുഖംനഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പിനു കീഴിലുള്ള സേനയാണ് അതിക്രമങ്ങളുടെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂരത മറച്ചുവയ്ക്കാൻ പൊലീസിൽ സംഘടിത ശ്രമം നടക്കുന്നുവെന്നതു സംഭവങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. സമീപകാലത്ത് പുറത്തുവന്ന അതിക്രമങ്ങളിലെല്ലാം, അതിനിരയായവർ വർഷങ്ങളോളം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണു വിവരങ്ങൾ പുറംലോകമറിഞ്ഞത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


എറണാകുളം നോർത്ത് സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടർ കെ.ജി.പ്രതാപചന്ദ്രന്റെ മർദനമേറ്റ എൻ.ജെ.ഷൈമോൾ സിസിടിവി ദൃശ്യങ്ങൾക്കായി ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയപ്പോൾ, കുന്നംകുളം സ്റ്റേഷനിൽ 2023 ൽ ആക്രമണത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത് 2 വർഷം നീണ്ട ശ്രമത്തിനൊടുവിലാണ് വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ ബലത്തിൽ ദൃശ്യങ്ങൾ നേടിയത്. 2 ഹോട്ടൽ ജീവനക്കാരെ പീച്ചി സ്റ്റേഷനിലെ എസ്ഐ കരണത്തടിക്കുന്നതിന്റെ ദൃശ്യങ്ങളുംപുറത്തുവന്നു. സ്റ്റേഷനുകളിൽ അതിക്രമങ്ങൾക്കിരയാകുന്നവർ അതു തെളിയിക്കാനാവശ്യമായ സിസിടിവി ദൃശ്യങ്ങൾ സ്വയം പോരാടി നേടിയെടുക്കേണ്ട സ്ഥിതിയിലേക്കാണ് ഇവ വിരൽചൂണ്ടുന്നത്.

സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ച സിസിടിവികളാണ് അതിക്രമങ്ങൾ പുറത്തുകൊണ്ടുവരാൻ വഴിയൊരുക്കിയത്.ഷൈമോളുടെ കരണത്തടിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതാപചന്ദ്രനെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുക്കാതിരുന്നത്. ‌തെറ്റായ റിപ്പോർട്ട് നൽകിയവർക്കെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. English Summary:
Who is \“Minnal Prathapan\“? The Inspector Accused of Widespread Police Brutality in Kerala.
Pages: [1]
View full version: ‘മിന്നൽ പ്രതാപൻ’, മർദനം ലഹരി; മുഖം നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്