LHC0088 Publish time 2026-2-12 11:42:59

പൊലീസ് സ്റ്റേഷനിൽ ഗർഭിണിക്ക് കരണത്തടി: സ്വാധീനത്തിന് വഴങ്ങില്ലെന്നും കേസ് പിൻവലിക്കില്ലെന്നും ദമ്പതികൾ

/uploads/allimg/2025/12/7595246551523509220.jpg



കൊച്ചി ∙ നോർത്ത് സ്റ്റേഷൻ മുൻ ഇൻസ്പെക്ടർ കെ.ജി.പ്രതാപചന്ദ്രനെതിരെയുള്ള പരാതികളും കേസും പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി നോർത്ത് സ്റ്റേഷനിൽ മർദനത്തിന് ഇരയായ ദമ്പതികൾ. പൊലീസിനെതിരെ നൽകിയതും പൊലീസ് റജിസ്റ്റർ ചെയ്തതുമായ കേസുകളുടെ വാദത്തിനായി ഇന്നലെ എറണാകുളം എസിജെഎം കോടതിയിൽ എത്തിയപ്പോഴാണു ചിലർ ഒത്തുതീർപ്പിനായി സമീപിച്ചതെന്നു ബെൻജോ ബേബിയും എൻ.ജെ.ഷൈമോളും പറ‍ഞ്ഞു. ഗർഭിണിയായിരിക്കെ ഷൈമോളെ സ്റ്റേഷനിൽ മർദിക്കുന്ന ദൃശ്യങ്ങൾ വിവാദമായതോടെ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു.

[*] Also Read ശബരിമല സ്വർണക്കൊള്ള: ഇരട്ടപ്രഹരം; സർക്കാരിന് നെഞ്ചിടിപ്പേറ്റി കോടതി ഉത്തരവ്


മർദനത്തെപ്പറ്റി മജിസ്ട്രേട്ടിന്റെ മേൽനോട്ടത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ കേസുമായി മുന്നോട്ടു പോകുമെന്ന് ദമ്പതികൾ പറഞ്ഞു. സ്റ്റേഷനിൽ മർദനത്തിനിരയായതിനു പിന്നാലെ പരാതി നൽകിയപ്പോഴും സ്വാധീനിക്കാൻ ശ്രമം നടന്നിരുന്നുവെന്നു ബെൻജോ വെളിപ്പെടുത്തി.

സ്വാധീനത്തിനു വഴങ്ങില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും വരെ വിശ്രമിക്കില്ലെന്നും ഷൈമോൾ പറഞ്ഞു. ഇവർ എറണാകുളം എസിജെഎം കോടതിയിൽ പൊലീസിനെതിരെ നൽകിയ ഹർജിയിൽ തുടർനടപടി ജനുവരി 17ലേക്കു മാറ്റി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


എന്നാൽ, ദമ്പതികൾ പ്രശ്നക്കാരാണെന്നു വരുത്തിത്തീർക്കാൻ, മർദനത്തിനു മുൻപുള്ള സ്റ്റേഷൻ സിസിടിവി ദൃശ്യങ്ങൾ ചില പൊലീസ് കേന്ദ്രങ്ങൾ പുറത്തുവിട്ടു. എന്നാൽ, ഇതിലും ദമ്പതികൾ പൊലീസിനെ ആക്രമിക്കുകയോ കുട്ടികളെ നിലത്തെറിയാൻ ശ്രമിക്കുകയോ ചെയ്യുന്നതിന്റെ ദൃശ്യങ്ങളില്ല.

സസ്പെൻഷനിൽ ഒതുങ്ങരുത് നടപടി

കെ.ജി.പ്രതാപചന്ദ്രന്റെ സസ്പെൻഷൻ കൊണ്ടു മാത്രം ഞങ്ങൾക്കു നീതി ലഭിക്കില്ല. സസ്പെൻഷൻ വകുപ്പുതല നടപടി മാത്രമാണ്. നിയമനടപടിയാണു വേണ്ടത്. ഇത്തരം ഇൻസ്പെക്ടർമാർ സർവീസിൽ തുടരാൻ അർഹരല്ല. - ബെൻജോ ബേബി, എൻ.ജെ.ഷൈമോൾ English Summary:
Pregnant Woman Assaulted: Kochi Couple Vows to Fight Police Influence
Pages: [1]
View full version: പൊലീസ് സ്റ്റേഷനിൽ ഗർഭിണിക്ക് കരണത്തടി: സ്വാധീനത്തിന് വഴങ്ങില്ലെന്നും കേസ് പിൻവലിക്കില്ലെന്നും ദമ്പതികൾ