ശ്രീനിവാസൻ ഇനി മായാത്ത സന്ദേശം; വയനാട്ടിൽ കടുവ ആക്രമണം–ഇന്നത്തെ പ്രധാന വാർത്തകൾ
/uploads/allimg/2025/12/4324540947441921820.jpgനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടതും തോഷാഖാന കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യയ്ക്കും തടവുശിക്ഷ ലഭിച്ചതും ബംഗ്ലദേശിൽ തുടരുന്ന കലാപവും തലക്കെട്ടുകളിൽ ഇടംനേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.
സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (69) ഓർമയായി. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
വയനാട്ടിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. പുല്‍പ്പള്ളിക്കടുത്തു ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ കൂമന്‍ എന്ന മാരന്‍ (70) ആണു കൊല്ലപ്പെട്ടത്. തോഷാഖാന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കും അഴിമതി വിരുദ്ധ കോടതി 17 വർഷം വീതം തടവുശിക്ഷ വിധിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ബംഗ്ലദേശിലെ കലാപത്തിനിടെ മൈമൻസിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്ത സംഭവത്തിൽ 7 പേർ അറസ്റ്റിൽ.
സംവിധായിക നല്‍കിയ ലൈംഗികാതിക്രമക്കേസിൽ, ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സൈറ്റനുമായി ബന്ധപ്പെട്ട 30,000 പേജുകളുള്ള അന്വേഷണ രേഖകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. എപ്സ്റ്റൈനുമായുള്ള ബന്ധം വ്യക്തമാക്കുന്ന, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും മൈക്കൽ ജാക്സന്റെയും ചിത്രങ്ങൾ പുറത്തുവന്ന രേഖകളുടെ കൂട്ടത്തിലുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ യുവതിയെ പീഡിപ്പിച്ച് നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയ കേസിലെ കൂട്ടുപ്രതി പത്തനംതിട്ട കോന്നി അറ്റച്ചാല്‍ സ്വദേശി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മൂന്നാം തവണയും മാറ്റി. English Summary:
Today\“s Recap 20 December 2025
Pages:
[1]