cy520520 Publish time 2026-2-12 11:43:32

പ്രസന്റഡ് ബൈ ശ്രീനിവാസൻ! ചിരിയ്ക്കപ്പുറം ചിന്തയിലേക്ക് പറന്നുയർന്ന വാക്കുകൾ

/uploads/allimg/2025/12/2806953101734705970.jpg



ഒരിക്കൽ സിനിമാ സെറ്റിൽ ശ്രീനിവാസൻ എത്തിയത് വിലകൂടിയ ഒരു പേനയുമായാണ്. മമ്മൂട്ടി അതിൽ നോട്ടമിട്ടു. ഈ പേന എനിക്കു സമ്മാനിക്കാനാണ് ശ്രീനി കൊണ്ടുവന്നത്, അല്ലേ? എന്നായി മമ്മൂട്ടി. അല്ലല്ലോ മിസ്റ്റർ മമ്മൂട്ടീ: ഒട്ടും വിട്ടുകൊടുക്കാതെ ശ്രീനി.

[*] Also Read ആദ്യത്തെ സെൽഫ് ട്രോളർ! നവമാധ്യമങ്ങളിലെ ട്രോൾ പ്രളയത്തിനും മുൻപ് ട്രോളുകൾ കണ്ടെത്തിക്കഴിഞ്ഞിരുന്ന ശ്രീനിവാസൻ


എനിക്കു തന്നോളൂ, സാക്ഷാൽ മമ്മൂട്ടി പോലും മോഹിച്ച പേനയായിരുന്നു എന്നതു ശ്രീനിക്ക് അഭിമാനമാണ് എന്നായി മമ്മൂട്ടി.

മമ്മൂട്ടി മോഹിച്ചിട്ടും കിട്ടാതെ പോയ പേന എന്നതാണ് അതിലും അഭിമാനം എന്നു പറഞ്ഞ് ശ്രീനിയത് സ്വന്തം പോക്കറ്റിൽ കുത്തി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ഉടനടി എന്നല്ല, ഉടൻ–അടി അതായിരുന്നു ശ്രീനിവാസന്റെ രീതികൾ. ഒരിക്കൽ വിമാനയാത്രയിൽ അടുത്ത സീറ്റിൽ ഒരു അഴകിയ രാവണൻ! ശ്രീനിവാസനോടു സംസാരിക്കണമെന്നുണ്ട് . പക്ഷേ സിനിമക്കാരോട് ആരാധനയുണ്ടെന്ന് പുറത്ത് അറിയാനും താൽപര്യമില്ല. അയാൾ സംസാരം തുടങ്ങി: നല്ല പരിചയം തോന്നുന്നു? പക്ഷേഓർമ വരുന്നില്ല. ആരാ..?

വിനയത്തോടെ കൈകൂപ്പി ശ്രീനി: ഞാൻ യേശുദാസ്. സിനിമയിൽ പാട്ടൊക്കെപ്പാടുന്ന ആളാണ്.

ബലംപിടുത്തം ബലൂൺ പോലെ പൊട്ടി: അയാൾ രണ്ടുകൈയും നീട്ടി ഹസ്തദാനം ചെയ്തിട്ടു പറഞ്ഞു: ശ്രീനിയേട്ടൻ ജീവിതത്തിലും ഭയങ്കര തമാശക്കാരനാണല്ലേ. എനിക്കു മനസ്സിലായി, മനസ്സിലായി...

പിന്നെ രണ്ടുപേരും സുഹൃത്തുക്കളായി.

സംവിധായകൻ പ്രിയദർശനെ കളിയാക്കാൻ കിട്ടുന്ന ഒരു അവസരവും വിട്ടുകളയുമായിരുന്നില്ല ശ്രീനി. ശ്രീനി ചെറിയ റോളിൽ അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്ത കാലം. ഒരാഴ്ച പോലും തീയറ്ററിൽ ഓടില്ലെന്ന് ശ്രീനിക്കു പോലും ഉറപ്പായിരുന്നു. പലരെക്കൊണ്ടും പറയിച്ച് ആ സിനിമ പ്രിയദർശനെ നിർബന്ധിച്ചു കാണിച്ചു. അതിലെ ഒരു സീൻ ഇങ്ങനെയായിരുന്നു. റോഡിലൂടെ നടന്നു വരുന്ന ശ്രീനിവാസനോട് എതിരെ വരുന്നയാൾ ചോദിക്കുന്നു: എവിടേക്കാ യാത്ര?

ശ്രീനിയുടെ മറുപടി: കവി അമ്പലപ്പുഴ പ്രിയദർശനന്റെ ഒരു പുസ്തക പ്രകാശനമുണ്ട്. അതിൽ പങ്കെടുക്കാൻ പോവുകയാ..

പ്രിയൻ ചെറുപ്പത്തിൽ അമ്പലപ്പുഴ പ്രിയദർശനൻ എന്ന പേരിൽ കവിതകളെഴുതിയിരുന്നു. പറയാൻ നാണമുള്ളൊരു യൗവന ഓർമയാണ് ആപേരും കാലവും പ്രിയന്. അതു തന്നെ ശ്രീനിവാസൻ സിനിമയിലെടുത്തു.

സത്യൻ അന്തിക്കാടിന്റെ വീട്ടിലെ എത്രയോ പുസ്തകങ്ങളിൽ ശ്രീനിവാസന്റെ പേരും കയ്യൊപ്പുമുണ്ട്. ഇവയൊന്നും ശ്രീനി സമ്മാനിച്ചതേയല്ല. ഒരിക്കൽ ശ്രീനി സത്യന്റെ വീട്ടിലെത്തുമ്പോൾ മേശപ്പുറത്ത് പൊട്ടിക്കാതെ ഒരു വലിയ പൊതി. പുതിയ പുസ്തകങ്ങളാണ്. തൃശൂരിലെ ബുക്ക്സ്റ്റാളിൽ നിന്നു വാങ്ങിയതാണെന്ന് സത്യൻ. സത്യന്റെ കണ്ണുവെട്ടിച്ച് ശ്രീനി പുസ്തകങ്ങളുടെയെല്ലാം ആദ്യത്തെ പേജിൽ

ഇങ്ങനെയെഴുതി: പ്രസെന്റഡ് ബൈ ശ്രീനിവാസൻ !

‘സന്മനസ്സുള്ളവർക്കു സമാധാനം’ എന്ന സിനിമയുടെ ഷൂട്ടിങ്. ആ സിനിമയിൽ ഇൻസ്പെക്ടർ രാജേന്ദ്രന്റെ വേഷത്തിൽ ശ്രീനിയാണ്. അഭിനയത്തിന്റെ ബാക്കി സമയത്ത് തിരക്കഥ എഴുതുകയും വേണം.

ഒരു ദിവസം സത്യൻ അന്തിക്കാട് ഷൂട്ടിങ് കഴിഞ്ഞ് രാത്രി വരുമ്പോൾ മുറിയിൽ സിഗരറ്റും വലിച്ച് ടിവി കണ്ട് അലസമായി ഇരിക്കുന്നു ശ്രീനി.

ഒന്നും എഴുതാൻ പറ്റിയില്ല. ഒരു സീൻ മാത്രമുണ്ട്. അത് സീനാണോ എന്നൊന്നും എനിക്കറിയില്ല. നിങ്ങൾ വായിച്ചു നോക്ക് എന്നു പറഞ്ഞ് ഒരു കടലാസ് സത്യനു നേരെ നീട്ടി.

സത്യൻ നിരാശയോടെ ആ കടലാസ് കൈനീട്ടി വാങ്ങി.

അതൊരു ജപ്തി സീനായിരുന്നു. വീട് ജപ്തി ചെയ്യുന്നിടത്തേക്കു മോഹൻലാൽ വരുന്നു. കുടുംബം വഴിയാധാരമായ വേദനയിൽ ലാലിനോട് അമ്മയുടെ ഡയലോഗ്: കടക്കാരും കടങ്ങളുമില്ലാത്ത ലോകത്തേക്ക് നമുക്കു പോകാം മോനേ.

ജപ്തി ചെയ്യാൻ വന്നയാളിനോട് ലാലിന്റെ അപേക്ഷ: പറമ്പിന്റെ തെക്കേയറ്റത്ത് കിളയ്ക്കരുതെന്ന് പണിക്കാരോടു പറയണം. അച്ഛനെ ദഹിപ്പിച്ച സ്ഥലമാണ്. വല്ലപ്പോഴും വരുമ്പോഴൊന്നു തൊട്ടുവന്ദിക്കാമല്ലോ.

വായിച്ച സത്യനു മനംനിറഞ്ഞു.

സ്വന്തം ജീവിതത്തിൽ നിന്ന് ശ്രീനി എടുത്തെഴുതിയതായിരുന്നു അത്. അറിയപ്പെടുന്ന നടനാകുന്നതിനു മുമ്പുള്ള കാലം. അമ്മയും മകനും പ്രാരബ്ധങ്ങളുടെ നടുവിലാണ്. വീടും പുരയിടവും ജപ്തി ചെയ്ത വിവരമറിഞ്ഞ് മദ്രാസിൽ നിന്നു നാട്ടിൽ വന്ന ശ്രീനിവാസനോട് അമ്മ പറഞ്ഞതായിരുന്നു കടക്കാരില്ലാത്ത ഇടത്തേക്കുറിച്ചുള്ള ആ വാചകങ്ങൾ.

തിരക്കിട്ടെഴുതുന്നതാണു തിരക്കഥയെന്നു ലഘൂകരിച്ചു പറയുമായിരുന്ന എഴുത്തുകാരൻ നെഞ്ചുനൊന്ത് എഴുതിയ നിമിഷങ്ങൾ ഇതേപോലെ എത്രയെത്ര !

ഇപ്പോഴിതാ രോഗങ്ങളും തിരക്കുമില്ലാത്ത ലോകത്തേക്ക് ശ്രീനി പോയി ! English Summary:
Sreenivasan Ormmakal: Tales of Wit, Friendship, and a Heavy Heart
Pages: [1]
View full version: പ്രസന്റഡ് ബൈ ശ്രീനിവാസൻ! ചിരിയ്ക്കപ്പുറം ചിന്തയിലേക്ക് പറന്നുയർന്ന വാക്കുകൾ