LHC0088 Publish time 2026-2-12 11:43:32

ആദ്യത്തെ സെൽഫ് ട്രോളർ! നവമാധ്യമങ്ങളിലെ ട്രോൾ പ്രളയത്തിനും മുൻപ് ട്രോളുകൾ കണ്ടെത്തിക്കഴിഞ്ഞിരുന്ന ശ്രീനിവാസൻ

/uploads/allimg/2025/12/3388858645316559943.jpg



കൊച്ചി ∙ വെള്ളിത്തിരയിലും ജീവിതത്തിലും വേറിട്ടുനിന്ന ശ്രീനിവാസൻ എണ്ണംപറഞ്ഞൊരു ‘സെൽഫ് ട്രോളർ’ ആയിരുന്നു; സമൂഹമാധ്യമങ്ങളുടെ കാലത്തിനും മുൻപേ തന്നെ. ‌സ്വയം ട്രോളിയ, സഹപ്രവർത്തകരെയും ട്രോളാൻ മടിക്കാത്ത തിരക്കഥാകൃത്തായിരുന്നു ശ്രീനി. സിനിമയ്ക്കു പുറത്തും അദ്ദേഹം ചിരിയുടെയും വിമർശനത്തിന്റെയും മുനകൂർപ്പിച്ചു. ആത്മവിമർശനത്തിനൊപ്പം അടുത്ത സുഹൃത്തുക്കളെയും വിമർശിച്ചു. അതൊരിക്കലും അവരെ വേദനിപ്പിച്ചു കൊണ്ടായിരുന്നില്ല താനും. അതുകൊണ്ടാകണം, ചലച്ചിത്ര പ്രവർത്തകർ ഒരിക്കലും അദ്ദേഹത്തോടു പരിഭവിച്ചു കണ്ടിട്ടില്ല.

[*] Also Read പ്രസന്റഡ് ബൈ ശ്രീനിവാസൻ! ചിരിയ്ക്കപ്പുറം ചിന്തയിലേക്ക് പറന്നുയർന്ന വാക്കുകൾ


ശ്രീനി എഴുതിയ തിരക്കഥകളിൽ അദ്ദേഹം തനിക്കായി എഴുതിയ മിക്ക വേഷങ്ങളും സെൽ‌ഫ് ട്രോളുകൾ തന്നെയായിരുന്നു. സ്വന്തം രൂപത്തെ, നിറത്തെ, ഭാവത്തെ, സംസാര ശൈലിയെ ഒക്കെ അദ്ദേഹം തമാശയോടെ സ്ക്രീനിൽ അവതരിപ്പിച്ചു. നാടോടിക്കാറ്റും പട്ടണപ്രവേശവും തലയണ മന്ത്രവും ഉദയനാണു താരവുമൊക്കെ അദ്ദേഹം സ്വയം ട്രോളിയ അനേക ചിത്രങ്ങളിൽ ചിലതു മാത്രം.

അഴകിയ രാവണനിലും പത്മശ്രീ ഭരത് ഡോ.സരോജ് കുമാറിലും അദ്ദേഹം സൂപ്പർ താരങ്ങളെപ്പോലും ട്രോളിയെന്നു പറഞ്ഞവർ അനേകം. പക്ഷേ, അതിന്റെ പേരിൽ മമ്മൂട്ടിയോ മോഹൻലാലോ ശ്രീനിവാസനോടു പരിഭവിച്ചു കാണില്ല. കാരണം, അവരൊക്കെ തമ്മിലുള്ള ബന്ധത്തിന് എല്ലാ ട്രോളുകൾക്കും അപ്പുറം സ്നേഹത്തിന്റെ കടലാഴമുണ്ടാകണം.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Sreenivasan: The Original Self-Troller of Malayalam Cinema
Pages: [1]
View full version: ആദ്യത്തെ സെൽഫ് ട്രോളർ! നവമാധ്യമങ്ങളിലെ ട്രോൾ പ്രളയത്തിനും മുൻപ് ട്രോളുകൾ കണ്ടെത്തിക്കഴിഞ്ഞിരുന്ന ശ്രീനിവാസൻ