cy520520 Publish time 2026-2-12 11:44:04

വാക്കു തർക്കം, കയ്യേറ്റം; യുവാവിനെ അയൽവാസി വെടിവച്ചു, സംഭവം തിരുവനന്തപുരത്ത്

/uploads/allimg/2025/12/1542716879028275830.jpg



തിരുവനന്തപുരം∙ കാട്ടാക്കടയിൽ യുവാവിനു വെടിയേറ്റു. തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു എയർഗണ്ണിൽ നിന്നു വെടിയേറ്റത്.

ബന്ധുവും അയൽവാസിയുമായ സജീവനാണ് വാക്കു തർക്കത്തിനിടയിൽ അജിത്തിനെ വെടിവച്ചത്. പരുക്കേറ്റ അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. English Summary:
A young man injured after being shot with an air gun: The incident occurred during an argument with a relative, prompting a police investigation into the family dispute.
Pages: [1]
View full version: വാക്കു തർക്കം, കയ്യേറ്റം; യുവാവിനെ അയൽവാസി വെടിവച്ചു, സംഭവം തിരുവനന്തപുരത്ത്