മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി, കൂടെ പി.ശശിയും; ആംബുലൻസ് ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്- വിഡിയോ
/uploads/allimg/2025/12/8887254539427361016.jpgതിരുവനന്തപുരം ∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് ആംബുലന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി പങ്കെടുത്തത്. താക്കോല്‍ കൈമാറുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നില്‍ക്കുന്നതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് കൈ കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
[*] Also Read മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള രണ്ടു ഫോട്ടോകളില്‍ ഒന്ന് എഐയാണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വർണ്ണക്കൊള്ളയിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്കും ഗോവർദ്ധനുമൊപ്പമെല്ലാം വിവിധ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു. ഇത് ഉപയോഗിച്ചാണ് പാർട്ടികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.
[*] Also Read മുഖ്യമന്ത്രി പോറ്റിക്കൊപ്പമുള്ള ചിത്രം എഐ നിർമിതം; സതീശന്റെ ബോംബ് ഇതുവരെ പൊട്ടിയില്ലെന്ന് എം.വി.ഗോവിന്ദൻ
രണ്ടു മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാര്‍ ഉൾപ്പെടെ അറസ്റ്റിലായതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള സോണിയാഗാന്ധിയുടെ ചിത്രം പരാമർശിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ ഇടതു നേതാക്കളാണ് ആരോപണങ്ങൾക്ക് തുടക്കമിട്ടത്. താന്‍ കാണുന്നതിന് മുന്‍പ് മുഖ്യമന്ത്രിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചിരുന്നു. പോറ്റി മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാക്കളുടെ മറുപടി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Controversy Erupts Over Unnikrishnan Potti\“s Appearance with Pinarayi Vijayan: The incident has sparked political accusations and counter-accusations, especially concerning the Sabarimala gold theft case and related connections to political figures.
Pages:
[1]