cy520520 Publish time 2026-2-12 11:44:33

‘ഇത്തരക്കാർ പലർക്കൊപ്പം നിന്നും ഫോട്ടോ എടുക്കും; മുഖ്യമന്ത്രിയുടേത് നിലവാരം കുറഞ്ഞ ആരോപണം’

/uploads/allimg/2025/12/4564030335098071499.jpg



കൊച്ചി∙ മുഖ്യമന്ത്രി ശ്രമിക്കുന്നത് ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന രണ്ടു സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുകയാണ്. അവരെ ഇപ്പോഴും സിപിഎം സംരക്ഷിക്കുകയാണ്. ഇതൊക്കെ മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി, അദ്ദേഹം നടത്തിയ ഏറ്റവും നിലവാരം കുറഞ്ഞ പത്രസമ്മേളനത്തില്‍ സോണിയാ ഗാന്ധിക്കൊപ്പം പോറ്റിയുടെ ഫോട്ടോ ഉണ്ടെന്ന ആരോപണം ഉന്നയിച്ചത്. പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഉണ്ടായിട്ടും മുഖ്യമന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞോയെന്നും സതീശൻ ചോദിച്ചു.

[*] Also Read മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി, കൂടെ പി.ശശിയും; ആംബുലൻസ് ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്- വിഡിയോ


ഇത്തരത്തിലുള്ളവര്‍ പലര്‍ക്കൊപ്പം നിന്നും ഫോട്ടോ എടുത്തിട്ടുണ്ടാകും. പക്ഷേ ഇവിടുത്തെ വിഷയം അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചതാണ്. കൊള്ളയ്ക്ക് പിന്നില്‍ വന്‍തോക്കുകള്‍ ഉണ്ടെന്ന് കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. മന്ത്രി റിയാസ് കേരളത്തില്‍ കൊണ്ടുവന്ന വ്‌ളോഗറെ പിന്നീട് ചാരവൃത്തിക്ക് അറസ്റ്റു ചെയ്തിട്ടുണ്ട്. റിയാസിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രി എങ്ങനെ തെറ്റുകാരനാകുമെന്നാണ് പ്രതിപക്ഷം ചോദിച്ചത്. നേതാക്കള്‍ക്കൊപ്പം എല്ലാവരും ഫോട്ടോയെടുക്കും. അതില്‍ ആരെങ്കിലും കേസുകളില്‍ പ്രതി ആയാല്‍ നേതാക്കള്‍ തെറ്റുകാരാകുമോ? പോറ്റിക്ക് മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാമെങ്കില്‍ സോണിയ ഗാന്ധിക്കൊപ്പം ഫോട്ടോ എടുത്തതില്‍ എന്ത് തെറ്റാണുള്ളത്? –അദ്ദേഹം ചോദിച്ചു.

[*] Also Read മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു


മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനു മേൽ അനധികൃതമായി ഇടപെടുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നു വ്യക്തമായതായി സതീശൻ പറഞ്ഞു. ഡിഐജി ഡിജിപിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പണം വാങ്ങി ഡിഐജി പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ലഹരി മാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നു. വിനോദ് കുമാറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് അത് പൂഴ്ത്തിവച്ചു. ഒരു മാഫിയ സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. അതെല്ലാം ഇപ്പോള്‍ പുറത്തുവരികയാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


കൊച്ചിയില്‍ മേയറെ കണ്ടെത്തിയത് കെപിസിസിയുടെ നടപടിക്രമം അനുസരിച്ചാണ്. അതില്‍ ഒരു നേതാക്കളും ഇടപെട്ടിട്ടില്ല. തിരുവനന്തപുരത്തും കൊല്ലത്തുംമാത്രമാണ് യുഡിഎഫ് മേയര്‍ സ്ഥാനാർഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കെപിസിസി സര്‍ക്കുലര്‍ ബാധകമാണ്. ചില മാധ്യമങ്ങള്‍ കൊച്ചിയില്‍ നേരത്തെ മേയറെ തീരുമാനിച്ചു. ഒരാളെ മാത്രമേ മേയറാക്കാനാകൂവെന്നും സതീശൻ പറഞ്ഞു. English Summary:
Satheesan Alleges CM Pinarayi Vijayan Covering Up Sabarimala Gold Smuggling: He criticizes the CM\“s response and addresses controversies surrounding CPM leaders and the police force.
Pages: [1]
View full version: ‘ഇത്തരക്കാർ പലർക്കൊപ്പം നിന്നും ഫോട്ടോ എടുക്കും; മുഖ്യമന്ത്രിയുടേത് നിലവാരം കുറഞ്ഞ ആരോപണം’