deltin33 Publish time 2026-2-12 11:44:38

എസ്ഐആർ: കണ്ടെത്താത്തവർ കള്ളവോട്ടർമാരോ?; ദുരൂഹ വോട്ടർ 6.5 ലക്ഷം !

/uploads/allimg/2025/12/1944104488535638576.jpg



തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾക്കിടെ എന്യൂമറേഷൻ ഫോം നൽകാൻ ബൂത്ത് ലവൽ ഓഫിസർമാർക്ക് (ബിഎൽഒ) ഒരു തരത്തിലും കണ്ടെത്താനാകാതെ ‘അപ്രത്യക്ഷരായ’ 6.5 ലക്ഷം വോട്ടർമാരുടെ കാര്യത്തിൽ ദുരൂഹത . കൃത്യമായ വിശദീകരണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും നൽകാനാകുന്നില്ല. ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉണ്ടായിരുന്ന 2.78 കോടി വോട്ടർമാരിൽ 2.3% വരുന്ന ഇവർ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാവുന്ന നിർണായകസംഖ്യയായിരുന്നുവെന്നതു ശ്രദ്ധേയമാണ്.

[*] Also Read എസ്‌ഐആര്‍: ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കാന്‍ സംസ്ഥാന സർക്കാർ; നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനു പകരം നേറ്റിവിറ്റി കാര്‍ഡ്


സ്ഥലത്തില്ലാത്തവരുടെയും സ്ഥലംമാറിപ്പോയവരുടെയും മരിച്ചവരുടെയും (എഎസ്ഡി) പട്ടിക സംസ്ഥാനതലത്തിലാണു പ്രസിദ്ധീകരിച്ചത്. എന്നാൽ, ഓരോ ഇനത്തിലുമുള്ളവരുടെ ജില്ലാ, മണ്ഡല അടിസ്ഥാനത്തിലുള്ള എണ്ണമോ പേരോ രാഷ്ട്രീയപാർട്ടികളും സംസ്ഥാന സർക്കാരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്മിഷൻ പ്രസിദ്ധീകരിച്ചില്ല. ഒഴിവാക്കിയവരുടെ ബൂത്ത്തലത്തിൽ തയാറാക്കിയ പട്ടിക മാത്രമാണ് രാഷ്ട്രീയപാർട്ടികൾക്കു കൈമാറിയതും കമ്മിഷന്റെ വെബ്സൈറ്റിൽ നൽകിയതും.

[*] Also Read എസ്ഐആർ: കൂടുതൽ പേർ പുറത്തായത് തിരുവനന്തപുരം മണ്ഡലത്തിൽ; പുറത്തായവർ 54,627


എസ്ഐആർ കരടു പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചില പാർട്ടികൾക്കു മേൽക്കൈ ലഭിച്ച നിയമസഭാ മണ്ഡലങ്ങളിൽ കൂടുതലാണെന്നു വ്യക്തമായിട്ടുണ്ട്. കണ്ടെത്താനാകാതെ പോയവർ ഏതെങ്കിലും രാഷ്ട്രീയകക്ഷി ചേർത്ത കള്ളവോട്ടർമാരാണെന്ന പ്രചാരണവും വ്യാപകമാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


തിരുവനന്തപുരത്ത് ‘അപ്രത്യക്ഷരായ’ത് 1.5 ലക്ഷം

തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി ഒഴിവാക്കപ്പെട്ട 4.07 ലക്ഷം പേരിൽ ബിഎൽഒമാർക്ക് കണ്ടെത്താനാകാതെ പോയവർ ഒന്നര ലക്ഷത്തിലേറെ. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിലേറെ വീതം വോട്ടർമാരാണ് അപ്രത്യക്ഷമായത്. ഒട്ടേറെ ഫ്ലാറ്റുകളും കെട്ടിടസമുച്ചയങ്ങളുമുള്ള ഇവിടെ വോട്ടർമാരായി പേരു ചേർക്കാൻ സാധ്യതകൾ ഏറെയാണ്. ബിഎൽഒമാരുടെ അന്വേഷണം വഴിമുട്ടാൻ ഇതും കാരണമായിട്ടുണ്ടെന്നാണു വിവരം. മറ്റു ജില്ലകളിലെ വിവരങ്ങൾ ലഭിച്ചിട്ടില്ല. English Summary:
Kerala\“s 6.5 Lakh Ghost Voters: Kerala voters list anomaly is a significant issue, with 6.5 lakh voters unaccounted for during the summary revision. This raises concerns about election integrity and the potential impact on political outcomes.
Pages: [1]
View full version: എസ്ഐആർ: കണ്ടെത്താത്തവർ കള്ളവോട്ടർമാരോ?; ദുരൂഹ വോട്ടർ 6.5 ലക്ഷം !