cy520520 Publish time 2026-2-12 11:44:40

ടിക്കറ്റ് നിരക്ക്: സാധാരണക്കാരെ കാണാതെ റെയിൽവേ; 45 ശതമാനത്തിനും താഴേക്ക്‌ സബ്സിഡി

/uploads/allimg/2025/12/4687765789727890343.jpg



ന്യൂഡൽഹി ∙ ടിക്കറ്റ് നിരക്കിലെ സബ്സിഡി 60 ശതമാനത്തിൽ നിന്ന് പടിപടിയായി 45 ശതമാനത്തിലെത്തിച്ച റെയിൽവേ, ആറു മാസത്തിനിടയിലെ രണ്ടാമത്തെ നിരക്കുവർധന വഴി നൽകുന്നത് സബ്സിഡിയിൽ വീണ്ടും കുറവുണ്ടാകുമെന്ന സൂചന. സാധാരണക്കാരുടെ യാത്രാമാർഗമാണെങ്കിലും വികസനത്തിനും സുരക്ഷയ്ക്കും കൂടുതൽ തുക കണ്ടെത്താനാണെന്നാണു നിലപാട്.

[*] Also Read


കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ സബ്സിഡി 45 ശതമാനത്തിനും താഴെയെത്തുമെന്നാണു കരുതുന്നത്. 2019–20 കാലത്ത് ടിക്കറ്റ് നിരക്കിന്റെ 53% തുകയാണ് സബ്സിഡി നൽകിയിരുന്നത്.2022–23 സാമ്പത്തിക വർഷം സബ്സിഡി 46% ആയും 2023–24ൽ 45% ആയും കുറച്ചു. മുതിർന്ന പൗരർക്ക് ഉൾപ്പെടെ നൽകിയിരുന്ന നിരക്കിളവുകൾ കോവിഡ് കാലത്തു നിർത്തിയിരുന്നു. ഭിന്നശേഷിക്കാർ, രോഗികൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ഇളവുകൾ തുടരുന്നുണ്ട്.

അഞ്ചു വർഷത്തിനിടെ ടിക്കറ്റ് വരുമാനത്തിൽ വൻ കുതിപ്പാണുണ്ടായത്. 2020–21ൽ 15,248 കോടി രൂപയായിരുന്നത് 2024–25ൽ 75,368 കോടി രൂപയായി ഉയർന്നു. ചരക്കുവരുമാനത്തിൽ പക്ഷേ, ആനുപാതിക വർധനയുണ്ടായില്ല. ഈ കാലയളവിൽ റെയിൽവേ വികസനത്തിനും സുരക്ഷയ്ക്കുമായി ചെലവിട്ട തുകയിൽ വൻ വർധനയുണ്ടായി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


വന്ദേഭാരത്, അമൃത് ഭാരത് ട്രെയിനുകൾ, അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതികൾ, എൽഎച്ച്ബി കോച്ചുകൾ, ട്രാക്ക് വികസനം, വൈദ്യുതീകരണം, സുരക്ഷയ്ക്കായി കവച് സംവിധാനം ഏർപ്പെടുത്തൽ, നിയമനങ്ങൾ തുടങ്ങിയവയാണു ചെലവ് കുത്തനെ ഉയരാനിടയാക്കിയത്.

[*] Also Read
English Summary:
Railway Subsidy Reduction and Its Impact: Indian railway ticket prices are changing as subsidies decrease, impacting passengers. The railway aims to balance affordability with necessary development and safety upgrades. Ticket revenue has increased significantly, funding projects like Vande Bharat trains and safety systems.
Pages: [1]
View full version: ടിക്കറ്റ് നിരക്ക്: സാധാരണക്കാരെ കാണാതെ റെയിൽവേ; 45 ശതമാനത്തിനും താഴേക്ക്‌ സബ്സിഡി