Chikheang Publish time 2026-2-12 11:44:55

400 കീ.മി. നീളവും കടന്ന് ഡൽഹി മെട്രോ വളരുന്നു; 12,015 കോടി ചെലവിൽ 3 ഇടനാഴികൾക്ക് അനുമതി

/uploads/allimg/2025/12/335142878462763721.jpg



ന്യൂഡൽഹി ∙ 12,015 കോടി ചെലവിൽ 16 കി.മീ. കൂടി നീളം വയ്ക്കാൻ ഡൽഹി മെട്രോ. 13 പുതിയ സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഡൽഹി മെട്രോ ഫേസ് 5എ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഇതോടെ ഡൽഹി മെട്രോ ശൃംഖലയുടെ മൊത്തം ദൈർഘ്യം 400 കി.മീ കടക്കും. പുതിയ പാതയിലെ 13 സ്റ്റേഷനുകളിൽ 10 എണ്ണവും ഭൂമിക്കടിയിലാണ്.

[*] Also Read ഉന്നാവ് പീഡനക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് കോടതി; അതിജീവിതയുടെ അമ്മയെ ഓടുന്ന ബസിൽനിന്ന് തള്ളിയിട്ടെന്ന് ആരോപണം


പുതിയ മൂന്ന് ഇടനാഴികളാണ് ഫേസ് 5എയിൽ ഉള്ളത്. ഇതിൽ രാമകൃഷ്ണ ആശ്രമം മാർഗ് മുതൽ ഇന്ദ്രപ്രസ്ഥം വരെയുള്ള 9.9 കീ.മി നീളമുള്ള ഇടനാഴിയാണ് നീളമേറിയത്. 9,570.4 കോടി രൂപയാണ് നിർമാണത്തിനു അനുവദിച്ചത്. എയ്‌റോസിറ്റി മുതൽ എയർപോർട്ട് ടെർമിനൽ -1 വരെയുള്ള 2.3 കീ.മി നീളമുള്ള പാതയ്ക്ക് 1,419.6 കോടിയും തുഗ്ലക്കാബാദിനെ കാളിന്ദി കുഞ്ചുമായി ബന്ധിപ്പിക്കുന്ന 3.9 കീ.മി നീളമുള്ള ഇടനാഴിക്കു 1,024.8 കോടിയുമാണ് പദ്ധതിയിൽ നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.

[*] Also Read \“ഞങ്ങൾക്ക് നീതി വേണം, കൊല്ലപ്പെടുമെന്ന് ഭയം\“; രാഹുൽ ഗാന്ധിയെ കണ്ട് ഉന്നാവ് പീഡനക്കേസിലെ പെൺകുട്ടി


വായു മലിനീകരണം, ഗതാഗതക്കുരുക്ക് എന്നിവയിൽനിന്നും രാജ്യ തലസ്ഥാനത്തെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മെട്രോയുടെ പുതിയ പദ്ധതികൾ. ഒപ്പം നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങൾ, റെസിഡൻസിയൽ മേഖലകൾ എന്നിവയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാനും ലക്ഷ്യമിടുന്നു. നിലവിൽ ഡൽഹി മെട്രോ നാലാം ഘട്ടത്തിലെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Delhi Metro Phase 5A Approved: Expansion Details, Delhi Metro Phase 5A receives cabinet approval, expanding the network by 16 km. This project aims to reduce air pollution and traffic congestion, improving connectivity to commercial and residential areas.
Pages: [1]
View full version: 400 കീ.മി. നീളവും കടന്ന് ഡൽഹി മെട്രോ വളരുന്നു; 12,015 കോടി ചെലവിൽ 3 ഇടനാഴികൾക്ക് അനുമതി