deltin33 Publish time 2026-2-12 11:44:57

‘ക്രിസ്മസ് സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’; ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി

/uploads/allimg/2025/12/308095515181621318.jpg



ന്യൂഡൽഹി∙ ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ.

[*] Also Read തിരുപ്പിറവിയുടെ ഓർമകളിൽ ലോകം; ‘ദരിദ്രരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യം’: മാർപാപ്പ


‘‘ സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ക്രിസ്മസ് നമ്മുടെ സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’’–പ്രധാനമന്ത്രി എക്സിൽ‌ കുറിച്ചു. ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി സന്ദർശനത്തിന് എത്തുന്നതിനു മുൻപായി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ പ്രതിഷേധിച്ചു. പള്ളിക്ക് മുന്നിൽ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിശ്വാസികളെ പള്ളിയിലേക്ക് കയറ്റുന്നത് നിയന്ത്രിച്ചതോടെയാണ് പ്രതിഷേധം ഉണ്ടായത്.

എങ്ങനെയാണ് തങ്ങൾ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്ന് വിശ്വാസികൾ ചോദിച്ചു. എല്ലാ ക്രിസ്മസിനും പള്ളിയിൽ എത്താറുണ്ട്. വിഐപി വരുന്നതിനാൽ ആരാധനാ സ്വാതന്ത്യം നിഷേധിക്കരുതെന്നും വിശ്വാസികൾ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ രാജീവ് ചന്ദ്രശേഖർ ഖേദം പ്രകടിപ്പിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
PM Modi Visits Delhi Church on Christmas: Narendra Modi visits Cathedral Church of Redemption in Delhi on Christmas. The Prime Minister participated in prayer services and the visit was marked by a message of love and peace. The event saw some protests due to security measures impacting the devotees.
Pages: [1]
View full version: ‘ക്രിസ്മസ് സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’; ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി