cy520520 Publish time 2026-2-12 11:45:09

തിരുപ്പിറവിയുടെ ഓർമകളിൽ ലോകം; ‘ദരിദ്രരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യം’: മാർപാപ്പ

/uploads/allimg/2025/12/3587607785736126741.jpg



വത്തിക്കാൻസിറ്റി∙ ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ഓര്‍മിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്മസ് ദിവ്യബലി അർപ്പിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഹായം ആവശ്യമുള്ളവരെ സഹായിക്കാത്തത് ദൈവത്തെ നിരസിക്കുന്നതിനു തുല്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. യേശുവിന്റെ ജനനത്തിലൂടെ ഓരോ വ്യക്തിയിലുമുള്ള ദൈവസാന്നിധ്യം തെളിയിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

[*] Also Read അവധിക്കാല യാത്രകൾക്ക് ഒരുങ്ങുന്നോ? ഇത് മറക്കരുത്: പവർ ബട്ടൺ 3 തവണ അമർത്തിയാൽ സഹായം; 112 മുതൽ ലോക്ക്ഡ് ഹൗസ് വരെ


സംസ്ഥാനത്ത് വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ക്രിസ്മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികനായി. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ചടങ്ങുകള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നേതൃത്വം നല്‍കി.

[*] Also Read ‘ക്രിസ്മസ് ആഘോഷങ്ങളെ സംഘപരിവാർ ആക്രമിക്കുന്നു; സ്വര്‍ണക്കവര്‍ച്ച തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഒരു കാരണമായിട്ടുണ്ടാകാം’


ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരായ ആക്രമണം കൂടിവരികയാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ക്രിസ്തു ഹൃദയങ്ങളിലാണ് പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പുനലൂർ ഇടമൺ സെന്റ്മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Pope\“s Christmas Message: Christmas celebrations are observed worldwide, as Pope Leo XIV emphasizes helping the poor. Rejecting the needy is akin to rejecting God, he said, during Christmas Mass at St. Peter\“s Basilica.
Pages: [1]
View full version: തിരുപ്പിറവിയുടെ ഓർമകളിൽ ലോകം; ‘ദരിദ്രരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യം’: മാർപാപ്പ