deltin33 Publish time 2026-2-12 11:45:35

‘അപ്രത്യക്ഷരായ’ വോട്ടർമാരെ കണ്ടെത്താൻ നടപടിയില്ല; ബിഎൽഒമാർക്ക് കണ്ടെത്താനാകാത്തത് 6.5 ലക്ഷം വോട്ടർമാർ

/uploads/allimg/2025/12/1944104488535638576.jpg



തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾക്കിടെ എന്യൂമറേഷൻ ഫോം നൽകുന്നതിന് ബൂത്ത് ലവൽ ഓഫിസർമാർക്ക് (ബിഎൽഒ) കണ്ടെത്താനാകാത്ത 6.5 ലക്ഷം വോട്ടർമാർ ഇനി ‘പ്രത്യക്ഷപ്പെടില്ല.’

[*] Also Read എസ്ഐആർ: ഹിയറിങ് നോട്ടിസ് ഒരാഴ്ച മുൻപ് നൽകും; രേഖകൾ തയാറാക്കി വയ്ക്കാൻ സമയം


ഇവരെ കണ്ടെത്താൻ പ്രത്യേക നടപടികളൊന്നും സ്വീകരിക്കാൻ നിർവാഹമില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്രയും വോട്ടർമാരെ കണ്ടെത്താനാവാത്തതിലെ ദുരൂഹത ഇതോടെ തുടരുകയാണ്. സ്ഥലത്തില്ലാത്തവരും സ്ഥലംമാറിപ്പോയവരും മരിച്ചവരുമായ 24.08 ലക്ഷം പേരുടെ എഎസ്ഡി പട്ടിക കമ്മിഷൻ ബൂത്ത് അടിസ്ഥാനത്തിലാണു പ്രസിദ്ധീകരിച്ചത്.

ഇതിലുള്ളവരെ മരിച്ചവർ, കണ്ടെത്താനാകാത്തവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ, മറ്റുള്ളവർ എന്നിങ്ങനെയാണ് കമ്മിഷൻ തരംതിരിച്ചത്. എന്നാൽ, ഓരോ ഇനത്തിലുമുള്ളവരുടെ ജില്ലാ, മണ്ഡല അടിസ്ഥാനത്തിലുള്ള എണ്ണമോ പേരോ പ്രസിദ്ധീകരിക്കാതെ വന്നതാണ് ദുരൂഹതയ്ക്കു കാരണം.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‌‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
6.5 Lakh \“Disappeared\“ Voters in Kerala: Election Commission Halts Search
Pages: [1]
View full version: ‘അപ്രത്യക്ഷരായ’ വോട്ടർമാരെ കണ്ടെത്താൻ നടപടിയില്ല; ബിഎൽഒമാർക്ക് കണ്ടെത്താനാകാത്തത് 6.5 ലക്ഷം വോട്ടർമാർ