deltin33 Publish time 2026-2-12 11:46:44

ഗുളികകൾ കേടായി; ഹോംകോയിൽ നിർമാണം നിലച്ചു

/uploads/allimg/2025/12/1788247236889491559.jpg



ആലപ്പുഴ ∙ പൊതുമേഖല ഹോമിയോ മരുന്നു നിർമാണ സ്ഥാപനമായ ഹോംകോയിൽ ഒരു മാസമായി ഗുളികനിർമാണം നിലച്ചു. ഗുളിക നിർമിക്കാൻ ഉപയോഗിച്ച ലാക്ടോസ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾക്കു ഗുണനിലവാരം ഇല്ലാത്തതിനാൽ മരുന്നുകൾ കേടായതോടെയാണ് ഉൽപാദനം നിർത്തിയത്. നൂറിലേറെ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലേക്ക് അയച്ച ഗുളികകൾ പൂപ്പൽ ബാധിച്ചു കേടായതിനെ തുടർന്നു തിരിച്ചയച്ചു. ഇതു ഡിസ്പെൻസറികളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്.

[*] Also Read മസ്തിഷ്ക മരണത്തെത്തുടർന്നുള്ള അവയവദാനത്തിൽ വർധന; ഈ മാസം ദാനംചെയ്തത് 25 അവയവങ്ങൾ


അതേസമയം ആന്ധ്രപ്രദേശിൽ നിന്നുള്ള 14 കോടിയുടെ ഓർഡർ വിതരണം ചെയ്യാനുള്ള തിര‌ക്കായതിനാലാണു ഗുളിക ഉൽപാദനം തൽക്കാലം നിർത്തിവച്ചതെന്ന് ഹോംകോ എംഡി ഡോ. ശോഭ ചന്ദ്രൻ പറഞ്ഞു. മുൻ വർഷങ്ങളിൽ 5 കോടിയിൽ താഴെ മാത്രം ഓർഡറുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 14 കോടിയുടെ ഓർഡർ ലഭിച്ചു. ആദ്യഘട്ടത്തിൽ ഓയിൽ, ഓയിന്റ്മെന്റ്, മദർ ടിങ്ചർ തുടങ്ങിയവയാണ് നൽകേണ്ടത്. അവയുടെ ഉൽപാദനം കൂട്ടുന്നതിനായി ഗുളിക നിർമാണ വിഭാഗത്തിലെ ജീവനക്കാരെ കൂടി ഇവിടേക്കു നിയോഗിച്ചതിനാലാണു നിർമാണം നിർത്തിയതെന്നും ഡോ. ശോഭ പറഞ്ഞു.

അതിനിടെ, തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കഴിഞ്ഞ ഫെബ്രുവരി 21ന് ആയുഷ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിനെതിരെ ഭരണകക്ഷി യൂണിയൻ വീണ്ടും പണിമുടക്ക് നോട്ടിസ് നൽകിയിരിക്കയാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Fungal Growth in Pills: Homco Halts Production Amid Quality Crisis
Pages: [1]
View full version: ഗുളികകൾ കേടായി; ഹോംകോയിൽ നിർമാണം നിലച്ചു