LHC0088 Publish time 2026-2-12 11:47:12

ബിഎസ്പിയെ സഖ്യത്തിലെത്തിക്കാൻ കോൺഗ്രസ് നീക്കം; ലക്ഷ്യം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ്

/uploads/allimg/2025/12/2860054747878503579.jpg



ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ 6 മാസത്തിനകം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങുന്ന കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലസഖ്യത്തിനുള്ള ചർച്ച സജീവമാക്കി. മായാവതിയുടെ ബിഎസ്പി വന്നാൽ സ്വീകരിക്കുമെന്നാണു പ്രഖ്യാപനം.

[*] Also Read ഒരു ഓപ്പറേഷൻ, 8000 കിലോമീറ്റർ അകലെനിന്ന്; രോഗി മുംബൈയിൽ, ഡോക്ടർ ചൈനയിൽ; ശസ്ത്രക്രിയ വിജയം


സംഘടനാശേഷി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചത്. 2027 ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുവിഹിതം ഉറപ്പിക്കാനുള്ള ശക്തിപ്രകടനമായി പഞ്ചായത്ത് അങ്കത്തെ മാറ്റാനാണു ശ്രമം.

പാർട്ടി ശക്തിപ്പെടുത്തുന്നതിനാണു മുൻഗണനയെങ്കിലും സഖ്യത്തിൽ ബിഎസ്പി ഭാഗമാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ പറ‌ഞ്ഞു. നിലനിൽപിന് ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകാതെ തരമില്ലെന്ന സ്ഥിതിയിലാണു ബിഎസ്പി. സഖ്യത്തെ നയിക്കുന്ന സമാജ്‌വാദി പാർട്ടി പച്ചക്കൊടി കാട്ടുമോ എന്നാണ് അറിയേണ്ടത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പിയും കോൺഗ്രസും ചേർന്നു നടത്തിയ നീക്കം ഫലം കണ്ടിരുന്നു. ബിഎസ്പി എത്തിയാൽ സഖ്യത്തിനു കൂടുതൽ കരുത്താകുമെന്നു കോൺഗ്രസ് കരുതുന്നു. അതേസമയം, കേന്ദ്ര ഏജൻസികളെ പേടിച്ചാണ് ബിഎസ്പി നിശ്ശബ്ദമാകുന്നതെന്ന വിലയിരുത്തലുണ്ട്. English Summary:
2027 Assembly election: Congress Eyes Alliance with BSP for 2027 UP Election to Challenge BJP
Pages: [1]
View full version: ബിഎസ്പിയെ സഖ്യത്തിലെത്തിക്കാൻ കോൺഗ്രസ് നീക്കം; ലക്ഷ്യം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ്