ആ തൊപ്പി ഇണങ്ങുന്നത് വെള്ളാപ്പള്ളിക്ക്: ബിനോയ്
/uploads/allimg/2026/01/2024067912297879538.jpgതിരുവനന്തപുരം ∙ ചതിയൻ ചന്തുവിന്റെ തൊപ്പി ആയിരംവട്ടം ഇണങ്ങുന്നതു വെള്ളാപ്പള്ളി നടേശന്റെ തലയ്ക്കാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ സുഖങ്ങളും അനുഭവിച്ചശേഷം കൂടെനിന്നു ചവിട്ടുന്നവർ ചതിയൻ ചന്തുമാരാണെന്നു സിപിഐയെ ഉദ്ദേശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി നടത്തിയ പരാമർശത്തിനാണു മറുപടി.
[*] Also Read അവസാനവർഷത്തിൽ സ്ഥിരപ്പെടുത്തൽ വീണ്ടും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ, ഭൂരിപക്ഷവും രാഷ്ട്രീയ നിയമനം
കണ്ടാൽ ചിരിക്കുകയോ, ചിലപ്പോൾ കൈ കൊടുക്കുകയോ ചെയ്യുമെന്നതിനപ്പുറം വെള്ളാപ്പള്ളിയെ ഒരിക്കലും തന്റെ കാറിൽ കയറ്റില്ലെന്നും ബിനോയ് പറഞ്ഞു. വെള്ളാപ്പള്ളിയുമായുള്ള ബന്ധം തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ എതിരാക്കിയെന്നു സംസ്ഥാന നേതൃയോഗത്തിൽ വിമർശനമുണ്ടായെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജനങ്ങൾക്കു സിപിഐയെയും ഈ പറഞ്ഞയാളെയും അറിയാം. ചതിയൻ ചന്തുവിന്റെ തൊപ്പി സിപിഐയ്ക്കു ചേരില്ല. എൽഡിഎഫിന്റെ പ്രവർത്തനത്തിനും പാർട്ടികൾക്കും മാർക്കിടാനുള്ള ചുമതലയൊന്നും ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. വെള്ളാപ്പള്ളിയാകാൻ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
MORE PREMIUM STORIES
English Summary:
\“Chathiyan Chanthu\“ Cap Fits Vellappally: Binoy Viswam Hits Back
Pages:
[1]