LHC0088 Publish time 2026-2-12 11:48:26

മകൻ യുഡിഎഫിനായി പ്രവർത്തിച്ചു; സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു

/uploads/allimg/2026/01/2975966725472804015.jpg



തൊടുപുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി 16 വയസ്സുള്ള മകൻ പ്രവർത്തിച്ചതിന് അമ്മയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു! സിപിഎം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പറായ നിസ ഷിയാസിനാണ് (42) ജോലി നഷ്ടപ്പെട്ടത്.   

[*] Also Read സ്വർണക്കൊള്ള അന്വേഷണത്തിന് സർക്കാരിന്റെ ഇഷ്ടക്കാർ; എസ്ഐടി വെട്ടിൽ


11 വർഷം മുൻപു നിസയുടെ ഭർത്താവ് മരിച്ചതാണ്. 6 വർഷമായി നിസ ഇവിടെ ജോലി ചെയ്യുന്നു. 2 മാസം മുൻപാണ് ശമ്പളം 500 രൂപ കൂടി ഉയർത്തി 5000 രൂപയാക്കിയത്. ശമ്പളവും പുതുവർഷ ബോണസായി 1000 രൂപയും കൂടി നൽകിയ ശേഷമാണു നിസയെ പിരിച്ചുവിട്ടത്. ബോണസായി നൽകിയ 1000 രൂപ തിരികെക്കൊടുത്തശേഷം നിസ ജോലി വിട്ടിറങ്ങി.   

തൊടുപുഴ നഗരസഭയിലെ 21–ാം വാർഡായ കീരികോടിലെ കോൺഗ്രസ് സ്ഥാനാർഥിയായ വിഷ്ണു കോട്ടപ്പുറത്തിനായി മകൻ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഇറങ്ങിയിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ പ്രവർത്തിച്ചതിനാൽ തടഞ്ഞില്ലെന്നും നിസ പറയുന്നു. എൽഡിഎഫ് സ്വാധീന മേഖലയായ വാർഡിൽ 319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിഷ്ണു വിജയിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES


ബാങ്കിൽ ജോലി നൽകിയ അന്നത്തെ പ്രസിഡന്റിനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തെയും നിസ കണ്ടിരുന്നു. അവർ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തിൽ ബാങ്ക് ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന് സമൂഹമാധ്യമത്തിലുടെ പ്രാദേശിക പ്രവർത്തകർ ഭീഷണിയും മുഴക്കിയിരുന്നു. ബാങ്ക് അധികൃതർ പ്രതികരിക്കാൻ തയാറായില്ല.

∙ സിപിഎം പ്രവർത്തകനും ചുമട്ടുത്തൊഴിലാളിയുമായിരുന്ന ഭർത്താവ് ടി.എ.ഷിയാസിന്റെ വിയോഗത്തിലാണ് ജോലി ലഭിച്ചത്. ഏക വരുമാന മാർഗമായിരുന്നു. ജോലിയിൽ തുടരാനും ആഗ്രഹിച്ചിരുന്നു. - നിസ ഷിയാസ് English Summary:
Political Retaliation in Kerala: CPM-Run Bank Fires Mother Over Son\“s UDF Campaign.
Pages: [1]
View full version: മകൻ യുഡിഎഫിനായി പ്രവർത്തിച്ചു; സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു