Chikheang Publish time 2026-2-12 11:50:14

ഭാരതപ്പുഴയിൽ പുൽക്കാടുകൾക്ക് തീപിടിക്കുന്നതു പതിവാകുന്നു

https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2026/1/15/palakkad-fire-bharathapuzha.jpg?w=1120&h=583



തൃത്താല ∙വേനലടുക്കും മുൻപു തന്നെ പുൽക്കാടുകൾക്ക് അഗ്‌നിബാധ പാതിവായി. ഭാരതപ്പുഴയിലുള്ള പുൽക്കാടുകൾക്കുണ്ടാകുന്ന തീപിടുത്തം ജൈവ സന്തുലിതാവസ്ഥയ്ക്കു നാശം വരുത്തുന്ന അവസ്ഥയിലായിരിക്കുകയാണ്. തൃത്താല മേഖലയിൽ ദേശാടനപ്പക്ഷികളും അപൂർവങ്ങളായ പക്ഷിയിനങ്ങളുംകൂടുതലായുള്ള ഭാഗമാണു വെള്ളിയാങ്കല്ലും പരിസരപ്രദേശങ്ങളും. പുൽക്കാടുകൾ നിറഞ്ഞ തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ വീണ്ടും തീപിടിത്തമുണ്ടായി.

ഇന്നലെ വൈകിട്ട് നാലോടെ ഉണ്ടായ തീപിടിത്തത്തിൽ വെള്ളിയാങ്കല്ല് പാലത്തിനു സമീപത്തെ പുഴയിലെ പുൽക്കാടുകൾ അടങ്ങിയ പ്രദേശമാണു കത്തിനശിച്ചത്.ഒരു മാസത്തിനിടയിൽ നാലാം തവണയാണു പുഴയിൽ തീ പടരുന്നത്. ഭാരതപ്പുഴയിൽ പുൽക്കാടിനകത്തെ ഒട്ടേറെ പക്ഷികൾ ഉൾപ്പടെയുള്ള ജീവജാലങ്ങൾ അഗ്‌നിക്കിരയാവുന്നതു പതിവാകുന്നു. പുഴയിലെ പുൽക്കാടുകൾക്കു സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണു നിഗമനം.

പുഴയിലെ ചെറിയ തുരുത്തുകളിലും പുൽക്കാടുകൾ കത്തിനശിച്ചിട്ടുണ്ട്. നദിയുടെ വശങ്ങളിലും തുരുത്തുകളിലെയും പക്ഷികളും ജന്തുജാലങ്ങളുമെല്ലാം അഗ്‌നിക്കിരയായിട്ടുണ്ട്. പുഴയിലെത്തുന്ന ആളുകളുടെ സംഘമാണു തുടർച്ചയായി അഗ്‌നിബാധയ്ക്കു പിന്നിലെന്നു നാട്ടുകാർ പറയുന്നത്. വിവിധയിനം പക്ഷികളുടെയും ജന്തുക്കളുടെയുമെല്ലാം ജീവനും ആവാസ വ്യവസ്ഥയുമാണ് ഓരോ തീപിടിത്തത്തിലും വെന്തു വെണ്ണീറാവുന്നതെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES
Pages: [1]
View full version: ഭാരതപ്പുഴയിൽ പുൽക്കാടുകൾക്ക് തീപിടിക്കുന്നതു പതിവാകുന്നു