deltin33 Publish time 2026-2-12 11:50:15

ജനപ്രതിനിധികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ; പയ്യന്നൂർ, തലശ്ശേരി നഗരസഭകളിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/15/a1.jpg?w=1120&h=583



കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച രണ്ട് പേരുടെ സത്യപ്രതിജ്ഞ നടക്കാതെ വന്നതോടെ രണ്ട് നഗരസഭകളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. പയ്യന്നൂർ, തലശ്ശേരി നഗരസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരാണ് ഫലം വന്ന് ഒരു മാസം കഴിഞ്ഞിട്ടും സത്യപ്രതിജ്ഞ ചെയ്യാത്തത്.

[*] Also Read കോടതിയിൽ ഹാജരാകണം; ഇ.ഡി കേസിൽ കെ.ബാബുവിന് സമൻസ്, വിചാരണ ഉടൻ ആരംഭിച്ചേക്കും


പയ്യന്നൂരിൽ ജയിച്ച എൽഡിഎഫ് സ്ഥാനാർഥി വി.കെ. നിഷാദ്, തലശ്ശേരിയിൽ ജയിച്ച ബിജെപി സ്ഥാനാർഥി യു. പ്രശാന്ത് എന്നിവരാണ് സമയപരിധി കഴിഞ്ഞിട്ടും സത്യപ്രതിജ്ഞ ചെയ്യാത്തത്. തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടുകയും സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മിഷൻ പ്രഖ്യാപിക്കുകയും ചെയ്യും.

പയ്യന്നൂർ നഗരസഭ 46–ാം വാർഡിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും നഗരസഭയിലെ വാർഡ് കൗൺസിലറുമായിരുന്ന നിഷാദ് ശിക്ഷിക്കപ്പെടുന്നത്. നാമനിർദേശ പത്രിക നൽകിയതിന് ശേഷം വിധി വന്നതിനാൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ നവംബർ 24നാണ് കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലിലായ നിഷാദിനു വേണ്ടി പാർട്ടി പ്രവർത്തകരാണ് പ്രചാരണം നടത്തിയത്.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES


ജയിലിലായി ഒരു മാസത്തിനുള്ളിൽ തന്നെ പരോൾ ലഭിച്ചതോടെ സത്യപ്രതിജ്ഞ നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. നിയമ പ്രശ്നങ്ങളുള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞ നടക്കാതെ പോയത്. വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണനയിലാണ്. സത്യപ്രതിജ്ഞ ചെയ്താലും ജയിലിലേക്ക് പോകേണ്ടി വരികയും ഹൈക്കോടതി ശിക്ഷ റദ്ദാക്കിയില്ലെങ്കിൽ സ്ഥാനം നഷ്ടമാകുകയും ചെയ്യും. പൊലീസ് ജീപ്പിനു ബോംബെറിഞ്ഞ് ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്.

[*] Also Read തിരഞ്ഞെടുപ്പിനു മുൻപ് പിണറായി പറഞ്ഞു; ജനങ്ങളെ മനസ്സിലാക്കണം


നിഷാദ് സത്യപ്രതിജ്ഞ ചെയ്യാത്ത വിവരം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചുവെന്ന് പയ്യന്നൂർ നഗരസഭ സെക്രട്ടറി എം.െക. ഗിരീഷ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസം പൂർത്തിയായ ജനുവരി 13ന് തന്നെ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചുവെന്നും ബാക്കി നടപടികൾ തീരുമാനിക്കേണ്ടത് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തലശ്ശേരി 37–ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്തിനെ സിപിഎം പ്രവർത്തകന്റെ വീടാക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് പ്രശാന്തിനെ ശിക്ഷിച്ചത്. ഇതോടെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് പ്രശാന്തും ജയിലിലായി. രണ്ടുപേർക്കും രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചതിനാൽ ഇരുവരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കപ്പെടും. English Summary:
by-elections loom in Kannur as two elected candidates fail to take oath. Two people elected to Payyannur and Thalassery municipalities have not taken the oath, leading to their disqualification and the need for by-elections.
Pages: [1]
View full version: ജനപ്രതിനിധികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ; പയ്യന്നൂർ, തലശ്ശേരി നഗരസഭകളിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു