cy520520 Publish time 2026-2-12 11:50:36

ഇറാനിൽ മരണം 500 കടന്നു; പിഎസ്എൽവി സി 62 ദൗത്യം പരാജയം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ - ഇന്നത്തെ പ്രധാന വാർത്തകൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/12/recap.jpg?w=1120&h=583



ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 പിന്നിട്ടതും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ്‌യെ സിബിഐ ചോദ്യം ചെയ്തതതും പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന്‍റെ കൂടുതൽ തെളിവുകള്‍ പുറത്തായതും നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ വിചാരണകോടതിയുടെ അതിരൂക്ഷ വിമർശനം ഉയർന്നതും ശ്രദ്ധിക്കപ്പെട്ടു. അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നോട്ടിസ് വന്നതും കുമ്പള ആരിക്കാടിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ‌ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...

ഇറാനെതിരെ ശക്തമായ നീക്കത്തിന് താനും യുഎസ് സൈന്യവും തയാറെടുക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപ്. ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 പിന്നിട്ടതോടെയാണ് ശക്തമായ താക്കീതുമായി ട്രംപ് രംഗത്തെത്തിയത്. ഇറാനിലെ സൈനിക നടപടി ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടു. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണൻ അറിയിച്ചു.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] 6.8 കോടി വർഷം പഴക്കമുള്ള ദിനോസറുകൾക്ക് ‘വീട്’ ഒരുക്കിയ മലയാളി; കരയിലും പകുതി കടലിലുമായി ജമൈക്ക ഓഷനേറിയം; കേരളത്തിൽ ഇനിയെന്ന്?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] 42 വയസ്സ്; തിരിച്ചടവുകൾ തീർക്കണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശയാത്ര; റിട്ടയർമെന്റിൽ സമ്പാദിക്കണം ഒരു കോടി! എങ്ങനെ പ്ലാൻ ചെയ്യാം?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES


കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ്‌യെ അ‍ഞ്ചു മണിക്കൂർ സിബിഐ ചോദ്യം ചെയ്തു. നാളെയും അന്വേഷണ സംഘത്തിനു മുൻപാകെ ചോദ്യം ചെയ്യലിനു ഹാജരാകാൻ വിജയ്ക്ക് സിബിഐ നോട്ടിസ് നൽകി. 2025 സെപ്റ്റംബറിൽ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് ഇന്നു പ്രധാനമായും സിബിഐ ചോദിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിലെ അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് നോട്ടിസ് അയച്ച് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി നോട്ടിസ് അയച്ചത്.

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ വിചാരണകോടതിയുടെ അതിരൂക്ഷ വിമർശനം. വിചാരണ സമയത്ത് പത്തു ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണ് പതിവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിമർശിച്ചു.

ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന്‍റെ കൂടുതൽ തെളിവുകള്‍ പുറത്ത്. അതിജീവിത എന്തുചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി. ‘നീ ചെയ്യുന്നത് ഞാൻ താങ്ങും, എന്നാല്‍ നീ താങ്ങില്ല’ – എന്നും രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തി.

കുമ്പള ആരിക്കാടിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ‌ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കിടന്നു പ്രതിഷേധിച്ചതോടെയാണ് നിരവധി ആളുകളെ അറസറ്റ് ചെയ്തു നീക്കിയത്. ഇന്ന് രാവിലെ എട്ട് മുതൽ ടോൾ പിരിക്കാൻ തുടങ്ങുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്. English Summary:
TODAY\“S RECAP 12-1-2026
Pages: [1]
View full version: ഇറാനിൽ മരണം 500 കടന്നു; പിഎസ്എൽവി സി 62 ദൗത്യം പരാജയം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ - ഇന്നത്തെ പ്രധാന വാർത്തകൾ