LHC0088 Publish time 2026-2-12 11:50:37

പ്രധാനമന്ത്രിക്ക് പുതിയ ഓഫിസ്; നിർമാണം സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി, മാറ്റം മകരസംക്രാന്തി ദിനത്തിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/12/1/modi.jpg?w=1120&h=583



ന്യൂഡൽഹി ∙ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസ് പുതിയ സ്ഥലത്തേക്ക് ഉടൻ മാറും. റെയ്‌സിന കുന്നിനു സമീപത്തായി സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പിഎം ഓഫിസ് നിർമിക്കുന്നത്. ഓഫിസിന്റെ അവസാന മിനുക്കു പണികളാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസംതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഓഫിസിലേക്ക് മാറും. അതേസമയം മകര സംക്രാന്തി ദിനമായ ജനുവരി 14നാണ് പുതിയ ഓഫിസിലേക്ക് മോദി മാറുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

[*] Also Read യുഎസ് അംബാസഡറുടെ ഒറ്റ ഡയലോഗിൽ കുതിച്ച് തകർന്നടിഞ്ഞ ഇന്ത്യൻ ഓഹരി; വ്യാപാരക്കരാർ ചർച്ച നാളെത്തന്നെ, ട്രംപ് വരും മോദിയെ കാണാൻ‌


നിർമാണ ഘട്ടത്തിൽ എക്‌സിക്യുട്ടിവ് എൻക്ലേവ് എന്ന പേരിലാണ് പ്രധാനമന്ത്രിയുടെ പുതിയ ഓഫിസിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ സേവാ തീർഥ് എന്നാണ് പുതിയ പേര് നൽകിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫിസ് അടങ്ങിയ സേവാ തീർഥ് 1, കാബിനറ്റ് സെക്രട്ടേറിയറ്റ് അടങ്ങുന്ന സേവാ തീർഥ് 2, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫിസും അടങ്ങുന്ന സേവാ തീർഥ് 3യും പദ്ധതിയുടെ ഭാഗമാണ്. പുതിയ പാർലമെന്റ് മന്ദിരവും സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ്. ഇതിനൊപ്പം എട്ടോളം മന്ത്രാലയങ്ങളും ഉടൻ പൂർത്തിയാക്കും.

[*] Also Read ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തി


നിലവിൽ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടേയും വിദേശകാര്യം, പ്രതിരോധം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളുടെയും ഓഫിസുകൾ പ്രവർത്തിക്കുന്നത്. ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്കു മാറുമ്പോൾ സൗത്ത് ബ്ലോക്ക് മ്യൂസിയമായി മാറും.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] 6.8 കോടി വർഷം പഴക്കമുള്ള ദിനോസറുകൾക്ക് ‘വീട്’ ഒരുക്കിയ മലയാളി; കരയിലും പകുതി കടലിലുമായി ജമൈക്ക ഓഷനേറിയം; കേരളത്തിൽ ഇനിയെന്ന്?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] 42 വയസ്സ്; തിരിച്ചടവുകൾ തീർക്കണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശയാത്ര; റിട്ടയർമെന്റിൽ സമ്പാദിക്കണം ഒരു കോടി! എങ്ങനെ പ്ലാൻ ചെയ്യാം?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES
English Summary:
PMO to Relocate: PMO to move out of South Block on Makar Sankranti, a first since Independence
Pages: [1]
View full version: പ്രധാനമന്ത്രിക്ക് പുതിയ ഓഫിസ്; നിർമാണം സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി, മാറ്റം മകരസംക്രാന്തി ദിനത്തിൽ