LHC0088 Publish time 2026-2-12 11:50:43

കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ചികിത്സ തേടിയെത്തി; ആശുപത്രിയിൽ പരിഭ്രാന്തി പടര്‍ത്തി യുവാവ് - വിഡിയോ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/13/man-with-snake-hospital.jpg?w=1120&h=583



മഥുര ∙ കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിൽ എത്തി യുവാവ്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. മുപ്പത്തൊൻപതുകാരനായ ദീപക് എന്ന ഇ–റിക്ഷാ ഡ്രൈവറാണ് ഒന്നരയടി നീളമുള്ള പാമ്പിനെ പോക്കറ്റിലിട്ട് അന്റി–വെനം കുത്തിവയ്പ്പ് എടുക്കാനായി ജില്ലാ ആശുപത്രിയിൽ എത്തിയത്. പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിൽ എത്തിയ യുവാവിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

[*] Also Read രാത്രിയിലെത്തി കാറിന്റെ മുൻവശത്തെ ചില്ലുപൊട്ടിക്കും; മോഷണമല്ല ലക്ഷ്യം, രണ്ടാമനെയും പിടികൂടിയത് നാട്ടുകാർ


ആശുപത്രിയിൽ എത്തിയ യുവാവിനോട് കടിച്ച പാമ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, പോക്കറ്റില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതായി വിഡിയോയിൽ കാണാം. അരമണിക്കൂർ കാത്തുനിന്നിട്ടും തനിക്ക് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നും ആരോപിച്ച് ഇയാൾ പരിഭ്രാന്തി സൃഷ്ടിച്ചു. പാമ്പിനെ പുറത്തെടുത്ത് കളയാൻ പറഞ്ഞെങ്കിലും ദീപക് തയാറായില്ല. പിന്നീട് പൊലീസ് എത്തി പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം യുവാവിനെ ചികിത്സയ്ക്കു വിധേയനാക്കുകയായിരുന്നു.


Snake bite gone wrong
Ee gola pe sb normal ni hai re.
pic.twitter.com/fB4uz0HSf0— Vineet singh (@vineetsingh3112) January 13, 2026


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @vineetsingh3112 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES
English Summary:
Man arrives for treatment with the snake that bit him in his pocket: In a shocking incident from Mathura, Uttar Pradesh, an e-rickshaw driver arrived at a hospital seeking anti-venom with the snake that bit him inside his pocket. This bizarre event, captured in a viral video, caused a panic among staff and patients.
Pages: [1]
View full version: കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ചികിത്സ തേടിയെത്തി; ആശുപത്രിയിൽ പരിഭ്രാന്തി പടര്‍ത്തി യുവാവ് - വിഡിയോ