deltin33 Publish time 2026-2-12 11:50:44

‘അതിര്‍ത്തിയിലും നിയന്ത്രണ രേഖയ്ക്കു സമീപവും എട്ട് ഭീകര ക്യാംപുകൾ സജീവം; സൂക്ഷ്മ നിരീക്ഷണം തുടരുന്നു’: കരസേനാ മേധാവി

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/13/general-upendra-dwivedi.jpg?w=1120&h=583



ന്യൂഡൽഹി ∙ രാജ്യാന്തര അതിർത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപം എട്ട് ഭീകര ക്യാംപുകൾ സജീവമാണെന്നും അവയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഇന്ത്യൻ ആർമിയുടെ വാർഷിക പത്രസമ്മേളത്തിനിടെ ഐഎഎൻഎസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉപേന്ദ്ര ദ്വിവേദി.

[*] Also Read തിരുവനന്തപുരം കോർപറേഷന്റെ നഗരവികസന രേഖ പ്രഖ്യാപിക്കാൻ 23ന് പ്രധാനമന്ത്രി എത്തിയേക്കും


‘‘വിവരങ്ങൾ അനുസരിച്ച്, എട്ട് ഭീകര ക്യാംപുകൾ ഇപ്പോഴും സജീവമാണ്. രണ്ടെണ്ണം രാജ്യാന്തര അതിർത്തിയിലും ആറ് എണ്ണം നിയന്ത്രണ രേഖയ്ക്ക് സമീപവുമാണ് ഉള്ളത്. ഈ ക്യാംപുകളിൽ എന്തെങ്കിലും തരത്തിലുള്ള സാന്നിധ്യമോ പരിശീലനമോ നടക്കുന്നുണ്ടോയെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ തുടരുന്നതിനാൽ ഞങ്ങളുടെ കണ്ണും കാതും തുറന്നിരിക്കും.’’, ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. 2025ൽ സുരക്ഷാ മേഖലയിൽ കൈവരിച്ച് പുരോഗതിയിൽ ഇന്ത്യ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.English Summary:
Close Watch on Eight Active Terror Camps at Border: Indian Army Chief General Upendra Dwivedi said eight terrorist camps near the International Border and the Line of Control remain active and are under close surveillance. He noted that two camps are near the international border and six near the LoC, adding that the Army remains alert as Operation Sindoor continues
Pages: [1]
View full version: ‘അതിര്‍ത്തിയിലും നിയന്ത്രണ രേഖയ്ക്കു സമീപവും എട്ട് ഭീകര ക്യാംപുകൾ സജീവം; സൂക്ഷ്മ നിരീക്ഷണം തുടരുന്നു’: കരസേനാ മേധാവി