cy520520 Publish time 2026-2-12 11:50:51

‘ഹൈക്കോടതിയിൽ ഉന്നയിക്കൂ’; ‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ സുപ്രീം കോടതിയിലും തിരിച്ചടി

https://img-mm.manoramaonline.com/content/dam/mm/mo/archive/homestyle/spot-light/images/2026/1/8/vijay.jpg?w=1120&h=583



ന്യൂഡൽഹി ∙ വിജയ് ചിത്രം ‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ സുപ്രീം കോടതിയിലും നിർമാതാക്കൾക്ക് തിരിച്ചടി. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണു സിനിമയുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്‌ഷൻസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ സുപ്രീം കോടതി വിഷയം ഹൈക്കോടതി തീരുമാനിക്കട്ടെ എന്ന നിലപാടെടുത്തു.

[*] Also Read സെൻസർ ബോർഡിൽ നടന്നത് വലിയ അട്ടിമറി; വെളിപ്പെടുത്തലുമായി ‘ജനനായകൻ’ നിർമാതാവ്


ഹൈക്കോടതി വിധിക്കെതിരെ അതിവേഗമാണു നിർമാതാക്കൾ പരാതിയുമായി സുപ്രീം കോടതിയിലെത്തിയതെന്നും സെൻസർ ബോർഡിന് വിഷയം പരിഗണിക്കാനുള്ള സമയം നൽകിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ 500 കോടി രൂപ മുടക്കി നിർമിച്ച ചിത്രം പൊങ്കൽ സമയത്ത് റിലീസ് ചെയ്തില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് നിർമാതാക്കൾ വാദിച്ചത്. എന്നാൽ ഇതു ഹൈക്കോടതിയിൽ ഉന്നയിക്കൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്.

[*] Also Read തമിഴ് തിരൈപ്പോര്: തമിഴ്നാട് കത്ത്


ജനുവരി 20നാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഇതോടെ സിനിമയുടെ റിലീസ് നീളുമെന്ന് ഉറപ്പായി. ഇന്നു കേസ് പരിഗണിച്ച കോടതി കുറച്ച് സമയം മാത്രമാണ് വാദത്തിനായി അനുവദിച്ചത്. പിന്നാലെ ഹർജി തള്ളുകയായിരുന്നു.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES
English Summary:
Jana Nayagan Censorship: Vijay Movie Jana Nayagan faces setback as Supreme Court dismisses plea regarding censor certificate. The Supreme Court suggested that the producers address their concerns with the Madras High Court. This decision impacts the movie\“s release, potentially delaying it further.
Pages: [1]
View full version: ‘ഹൈക്കോടതിയിൽ ഉന്നയിക്കൂ’; ‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ സുപ്രീം കോടതിയിലും തിരിച്ചടി