LHC0088 Publish time 2026-2-12 11:50:52

‘ഹോപ് ഓൺ ഹോപ് ഓഫ്’: ചെന്നൈ നഗരം ചുറ്റാൻ ‘വിന്റേജ് ബസുകൾ’ അവതരിപ്പിച്ച് എംടിസി

https://img-mm.manoramaonline.com/content/dam/mm/mo/district-news/chennai/images/2026/1/15/chennai-vintage-buses.jpg?w=1120&h=583



ചെന്നൈ ∙ നഗരം ചുറ്റാൻ ‘വിന്റേജ് ബസുകൾ’ അവതരിപ്പിച്ച് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി). ഇത്തവണത്തെ പൊങ്കലിന് ‘ഹോപ് ഓൺ ഹോപ് ഓഫ്’ വിന്റേജ് ബസുകൾ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. വർഷങ്ങൾക്കു മുൻപ് നഗരത്തിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ അതേ മാതൃകയിലാണ് വിന്റേജ് ബസുകളുടെ രൂപകൽപന. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത, വിനോദ സഞ്ചാരികൾക്കായുള്ള എസി ഡബിൾ ഡെക്കർ സൈറ്റ് സീയിങ് ബസിനു പുറമേയാണ് എംടിസിയുടെ വിന്റേജ് ബസുകളും എത്തിയിരിക്കുന്നത്.

ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച് നഗരത്തിലെ ചരിത്ര, സാംസ്കാരിക പ്രാധാന്യമുള്ള 16 സ്ഥലങ്ങളെ ബന്ധിപ്പിച്ചു 30 കിലോമീറ്റർ സർക്കുലർ റൂട്ടിൽ 5 ബസുകളാണ് സർവീസ് നടത്തുക. പാർക്ക് റെയിൽവേ സ്റ്റേഷൻ, എഗ്‌മൂർ റെയിൽവേ സ്റ്റേഷൻ, എഗ്‌മൂർ മ്യൂസിയം, വള്ളുവർകോട്ടം, അണ്ണാ മേൽപാലം, ലസ് കോർണർ, സാന്തോം പള്ളി, ലൈറ്റ് ഹൗസ്, വിവേകാനന്ദ ഹൗസ്, കണ്ണകി സ്റ്റാച്യു, മറീന ബീച്ച്, വാർ മെമ്മോറിയൽ, സെക്രട്ടേറിയറ്റ്, മദ്രാസ് ഹൈക്കോടതി, പല്ലവൻ ഹൗസ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.

ദിവസവും വൈകിട്ട് 4 മുതൽ രാത്രി 11 വരെ അര മണിക്കൂർ ഇടവേളയിൽ സർവീസുണ്ടാകും. പൊങ്കൽ പ്രമാണിച്ച് നാളെ മുതൽ 18 വരെ രാവിലെ 10 മുതൽ സർവീസുകളുണ്ടാകും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10ന് സർവീസുകൾ ആരംഭിക്കും. 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES
English Summary:
Chennai Vintage Buses offer a unique way to explore the city\“s historical and cultural landmarks. These \“Hop On Hop Off\“ buses, reminiscent of older models, will operate on a 30-kilometer circular route connecting 16 key locations, providing an affordable sightseeing experience.
Pages: [1]
View full version: ‘ഹോപ് ഓൺ ഹോപ് ഓഫ്’: ചെന്നൈ നഗരം ചുറ്റാൻ ‘വിന്റേജ് ബസുകൾ’ അവതരിപ്പിച്ച് എംടിസി