deltin33 Publish time 2026-2-12 11:51:25

കലോത്സവ ഭക്ഷണപ്പുരയിൽ ഇന്നത്തെ സ്പെഷൽ: ദോശ പ്രോട്ടീൻ മാക്സ്; ഓരോ ദിവസത്തെയും വിഭവങ്ങൾ ഇങ്ങനെ..

https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2026/1/14/thrissur-kalolsawam-special-2.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



തൃശൂർ ∙ കലോത്സവ കലവറ ഇന്നു തുറക്കുമ്പോൾ വ്യത്യസ്തമായൊരു വിഭവമാണ് ഒരുങ്ങുന്നത് – കൊങ്കിണി ദോശ. ധാന്യങ്ങൾ, പയറുവർഗങ്ങൾ, മുളക്, കുരുമുളക്, കായം തുടങ്ങി പ്രോട്ടീൻ സമൃദ്ധമാണ് ഈ ദോശ. ‘നൃത്തം ചെയ്യുന്നവർക്ക് നല്ല എനർജി വേണം. അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പംകൊങ്കിണി ദോശ കൂടി ഒരുക്കിയത്’– കലവറയൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി പറയുന്നു. ഇന്നുമാത്രം 4,000 കൊങ്കിണി ദോശയാണ് വിളമ്പുന്നത്. കൊച്ചി സ്വദേശി ശിവാനന്ദഭട്ടും ഭാര്യ പ്രേമയുമാണ് പഴയിടത്തിനൊപ്പമുള്ളത്.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgതൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാന ദൃശ്യാവിഷ്കാരത്തിന്റെ റിഹേഴ്സലിൽ നിന്ന്. കലാമണ്ഡലത്തിലെ വിദ്യാർത്ഥികളാണ് ദൃശ്യവിഷ്കാരം വേദിയിൽ ഇന്ന് അവതരിപ്പിക്കുന്നത്. ചിത്രം : മനോരമ

രണ്ടരലക്ഷത്തോളംപേർ 4 നേരം ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കണക്ക്. 80 അംഗ സംഘവുമായാണ് പഴയിടം ഇത്തവണ കലോത്സവത്തിനെത്തിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കും. ഇന്നലെ മന്ത്രി വി.ശിവൻകുട്ടിപാലുകാച്ചി. മന്ത്രി കെ.രാജൻ, മേയർ നിജി ജസ്റ്റിൻ, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും കൂടെയുണ്ടായിരുന്നു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgതൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്തെ സൂര്യകാന്തി.

വിഭവങ്ങൾ ഇങ്ങനെ
∙ ഇന്ന്
രാവിലെ 7.00 : അപ്പം, വെജിറ്റബിൾ സ്റ്റൂ, ചായ 11.30– ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, ഓലൻ, തോരൻ, അച്ചാർ, പപ്പടം മോര്
വൈകിട്ട് 7.00– ചപ്പാത്തി, വെജിറ്റബിൾ കുറുമ, കട്ടൻകാപ്പി
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES


∙ നാളെ
രാവിലെ 7.00: ഇഡ്ഡലി, സാമ്പാർ, ചമ്മന്തി, ചായ 11.30– ചോറ്, കാച്ചിയമോര്, അവിയൽ, മസാലക്കറി, പച്ചടി, തോരൻ, അച്ചാർ, പപ്പടം, രസം
വൈകിട്ട് 7.00– ഇടിയപ്പം, കിഴങ്ങുമസാലക്കറി, കട്ടൻകാപ്പി

∙ 16
രാവിലെ 7.00– ഉപ്പുമാവ്, ചെറുപയർകറി, പഴം, ചായ 11.30– ചോറ്, സാമ്പാർ, കൂട്ടുകറി, കിച്ചടി, തോരൻ, അച്ചാർ, പപ്പടം, മോര്
വൈകിട്ട് 7.00– പൂരി, മസാലക്കറി, കട്ടൻകാപ്പി

∙ 17
രാവിലെ 7.00– പുട്ട്, കടലക്കറി, ചായ 11.30– ചോറ്, മോരുകറി, അവിയൽ,എരിശ്ശേരി,ഇഞ്ചിക്കറി, തോരൻ, അച്ചാർ, പപ്പടം, രസം
വൈകിട്ട് 7.00– ചപ്പാത്തി, മസാലക്കറി, കട്ടൻകാപ്പി

∙ 18
രാവിലെ 7.00– ദോശ, സാമ്പാർ, ചട്നി, ചായ 11.30– ചോറ്, പരിപ്പ്, അവിയൽ, തക്കാളിക്കറി, പൈനാപ്പിൾ കറി, തോരൻ, അച്ചാർ, പപ്പടം, മോര്7.00– വെജിറ്റബിൾ ബിരിയാണി, സാലഡ്, അച്ചാർ, കട്ടൻകാപ്പി English Summary:
Konkani Dosa is a protein-rich dish served at the Kerala School Kalolsavam. Prepared by Pazhayidam Mohanan Namboothiri and his team, this unique dosa aims to provide energy for the participants. The festival offers a variety of vegetarian dishes for all attendees.
Pages: [1]
View full version: കലോത്സവ ഭക്ഷണപ്പുരയിൽ ഇന്നത്തെ സ്പെഷൽ: ദോശ പ്രോട്ടീൻ മാക്സ്; ഓരോ ദിവസത്തെയും വിഭവങ്ങൾ ഇങ്ങനെ..