LHC0088 Publish time 2026-2-12 11:51:25

വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രം പാട്ടുത്സവത്തിന് കൊണ്ടുവന്ന കൊമ്പനാന ചരിഞ്ഞു

https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2026/1/14/elephant-death.jpg?w=1120&h=583



വള്ളിക്കുന്ന്∙ നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രം പാട്ടുത്സവത്തിന് കൊണ്ടുവന്ന കൊമ്പനാന ചരിഞ്ഞു. രാവിലെ 4.55നാണ് കർമങ്ങൾക്ക് എത്തിയ ബാലുശേരി ഗജേന്ദ്രൻ ചരിഞ്ഞത്. പ്രത്യക്ഷ അഷ്ടദ്രവ്യ ഗണപതി ഹോമം ചടങ്ങിന് കാർമികത്വം വഹിക്കാൻ കുളികഴിഞ്ഞു കുറി തൊട്ട് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതിന്മുൻപ് ക്ഷേത്രം പത്തായപുരക്ക് സമീപം പൊടുന്നനെ ഒരു ഭാഗത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. സമീപം ആരുമില്ലാത്തതിനാൽ ദുരന്തം ഒഴിവായി. തൽക്ഷണം മരണവും സംഭവിച്ചു.

ഏറെ ഉയരത്തിലുള്ള ക്ഷേത്രത്തിലേക്ക് കയറുന്നതിന് മുൻപാണിത്. ഹൃദ്രോഗമാണ് മരണകാരണമെന്ന് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം (ചൊവ്വ) രാത്രിയാണ് ഇവിടെ എത്തിയത്. രാവിലെ വരെ അസുഖ ലക്ഷണങ്ങൾ കണ്ടിരുന്നില്ല. ആദ്യമായാണ് കോട്ട ക്ഷേത്രം പാട്ടുത്സവത്തിന് ഗജേന്ദ്രൻ എത്തുന്നത്. വനം, പൊലീസ്, വെറ്റനറി അധികൃതർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി. അന്ത്യകർമങ്ങൾക്ക് വാളയാറിലേക്ക് കൊണ്ടുപോകും. അവിടെവച്ചാണ് പോസ് റ്റ്മോർട്ടം. ബുധനാഴ്ചമകരസംക്രമം ദിനത്തിൽ ആയിരുന്നു പാട്ടുത്സവ തുടക്കം. കൊമ്പന്റെ വിയോഗത്തെ തുടർന്ന് ക്ഷേത്രത്തിലെ പാട്ടുത്സവ ചടങ്ങുകൾ നിർത്തിവച്ചതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സംഘമേശ് വർമ അറിയിച്ചു. English Summary:
Elephant death at Vallikkunnu temple disrupts festival. A temple elephant died suddenly before participating in a festival, suspected due to a heart attack, leading to the cancellation of the celebrations.
Pages: [1]
View full version: വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രം പാട്ടുത്സവത്തിന് കൊണ്ടുവന്ന കൊമ്പനാന ചരിഞ്ഞു