മകരജ്യോതി തെളിഞ്ഞു, തൊഴുത് ഭക്തലക്ഷങ്ങൾ; കേരള സ്കൂൾ കലോത്സവത്തിന് തുടക്കം – പ്രധാന വാർത്തകൾ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/14/recap-jan-14.jpg?w=1120&h=583സന്ധ്യയുടെ കുങ്കുമം പടർന്ന് ആകാശത്ത് പന്തളനാഥന്റെ കിരീടവജ്രം പോലെ മകരനക്ഷത്രമുദിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതും വാർത്തകളിൽ പ്രാധാന്യം നേടി. രാഹുൽ മാങ്കുട്ടത്തിലിനെതിരായ കേസിലെ പൊലീസ് അന്വേഷണവും അതിജീവിതയ്ക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകിയതും ചർച്ചയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.
സന്ധ്യയുടെ കുങ്കുമം പടർന്ന ആകാശത്ത് പന്തളനാഥന്റെ കിരീടവജ്രം പോലെ മകരനക്ഷത്രമുദിച്ചു. താഴെ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. ഭക്‌തസഹസ്രങ്ങൾ മനവും മിഴിയും നിറഞ്ഞ്, ഉള്ളുരുകി ഉറക്കെ വിളിച്ചു. കറുപ്പുടുത്ത കാടും കൈകൂപ്പിനിന്ന പതിനെട്ടു മലമുടികളും ഭൂമിമലയാളമാകെയും അതേറ്റുവിളിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1956-ൽ 200 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന് 14,000-ത്തിലധികം പ്രതിഭകൾ പങ്കെടുക്കുന്ന വലിയ വേദിയായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg
[*] സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164
[*] കാട്ടിനുള്ളിലെ ആദി മടപ്പുര ദേവസ്ഥാനം; പ്രവേശനം ഒരുമാസം മാത്രം; ചടങ്ങുകൾക്ക് ചൂട്ടുവെളിച്ചം; മുത്തപ്പൻ ചെറുപ്പകാലം ചെലവിട്ട കുന്നത്തൂർപാടി!
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164
[*] സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164
MORE PREMIUM STORIES
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തി. എസ്ഐടിയും അടൂർ ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്.
സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ വിദേശത്തുള്ള അതിജീവിതയ്ക്ക് എതിരെയാണു ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
കേരള കോൺഗ്രസ് (എം) പാർട്ടിയുടെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി ചെയർമാൻ ജോസ് കെ. മാണി. ‘‘എൽഡിഎഫിൽ ഉറച്ചുനിൽക്കും. ആരാണ് ഈ ചർച്ച നടത്തുന്നത്. ഞങ്ങളെയോർത്ത് ആരും കരയേണ്ട. ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ ഞങ്ങളെ എന്തിനാണു കുറ്റം പറയുന്നത്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ അടക്കമുള്ളവർ ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടാനാണ് നിർദേശം. പ്രക്ഷോഭം ശക്തമാകുന്ന സാചര്യത്തിലാണിത്.
പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി െകാച്ചി ബിനാെല ഫൗണ്ടേഷനിൽ നിന്ന് രാജി വച്ചു. കൊച്ചി–മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. English Summary:
Today\“s Recap: 14-01-2026
Pages:
[1]