cy520520 Publish time 2026-2-12 11:51:43

‘കലോത്സവ വേദിയില്‍ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയില്ല’: സുരേഷ് ഗോപിയെ താമര നൽകി സ്വീകരിച്ച് ബിജെപി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/14/suresh-gopi-kalolsavam-lotus.jpg?w=1120&h=583



തൃശൂർ ∙ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബിജെപി കൗൺസിലർമാർ സ്വീകരിച്ചത് താമര നൽകി. ഇക്കുറി വിവിധ പൂക്കളുടെ പേരാണ് വേദികൾക്കു നൽകിയിട്ടുള്ളത്. ഇതിൽ താമരയുടെ പേര് ഒഴിവാക്കിയത് വിവാദമായിരുന്നു. താമരയുടെ പേര് മാറ്റി ഡാലിയ എന്ന പേര് നൽകിയതാണ് വിവാദമായത്. ബിജെപി യുവജനസംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ താമരയുടെ പേരുതന്നെ വേദിക്കു നൽകാൻ തീരുമാനിച്ചു.

[*] Also Read ഇത്തവണയും പരാതികളില്ലാതെ കലോത്സവം നടക്കട്ടെയെന്ന് മുഖ്യമന്ത്രി; രാഷ്ട്രീയ വിമർശനത്തിന് മറുപടി പറയാനില്ലെന്ന് സുരേഷ് ഗോപി


അതേസമയം രാഷ്ട്രീയപരമായ വിമർശനങ്ങൾക്ക് കലോത്സവ വേദിയിൽ മറുപടി നൽകുന്നില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇത് കുട്ടികളുടെ വേദിയാണെന്നും, എല്ലാത്തിനും കൃത്യമായ മറുപടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘മുഖ്യമന്ത്രി പറഞ്ഞതു പോലെ വിജയം ആരുടെയും പരാജയത്തിനുമേൽ അല്ലെന്ന് എന്ന് തിരിച്ചറിയണം. സമ്മാനം ലഭിക്കാത്തതിന്റെ പേരിൽ കണ്ണീരൊഴുക്കരുത്. രാഷ്ട്രീയപരമായ വിമർശനങ്ങൾക്ക് ഇവിടെ വച്ച് മറുപടി നൽകുന്നില്ല. അതിനൊക്കെ വ്യക്തമായ ജനങ്ങൾക്ക് അറിയാവുന്ന മറുപടിയുണ്ട്’’, സുരേഷ് ഗോപി പറഞ്ഞു.

[*] Also Read മത്സരം വേണ്ട, ഉത്സവം മതി; ഇത്തവണത്തെ കലോത്സവം \“ഉത്തരവാദിത്ത കലോത്സവം\“


64–ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് രാവിലെ പത്തുമണിക്കാണ് തൃശൂരിൽ തിരിതെളിഞ്ഞത്. 25 വേദികളിലായി 15,000 കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. 250 ഇനങ്ങളിൽ അഞ്ചുദിവസം നടക്കുന്ന മത്സരങ്ങളുടെ പ്രധാന വേദി തേക്കിൻകാട് മൈതാനിയിലെ \“സൂര്യകാന്തി\“ യാണ്. ജനുവരി 18നു കലോത്സവം സമാപിക്കും.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES
English Summary:
BJP Welcomes Suresh Gopi with Lotus at Kalolsavam Inauguration: Suresh Gopi at Kerala School Kalolsavam inaugurated the 64th edition in Thrissur, where he was welcomed with a lotus flower by BJP councillors. The event was marked by a recent controversy over naming a venue \“Thamara\“ (Lotus), which was reinstated after protests.
Pages: [1]
View full version: ‘കലോത്സവ വേദിയില്‍ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയില്ല’: സുരേഷ് ഗോപിയെ താമര നൽകി സ്വീകരിച്ച് ബിജെപി