അവസാന 10 മിനിറ്റ് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ; ഇന്ന് തന്നെ തൂക്കിലേറ്റും, ഇറാനു ഭീഷണിയുമായി ട്രംപും
https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/gulf/images/2026/1/14/erfan-soltani.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg
ടെഹ്റാൻ ∙ ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 26 വയസ്സുകാരനായ ഇർഫാൻ സോൾട്ടാനിയുടെ വധശിക്ഷ ഇന്ന് തന്നെ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ഇർഫാൻ സോൾട്ടാനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പത്ത് മിനിറ്റ് നേരം അനുവദിക്കും. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ വ്യാഴാഴ്ച അധികൃതർ പിടികൂടിയ ഇർഫാൻ സോൾട്ടാനിയെ അതിവേഗം വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
[*] അപരിചിതന് ലിഫ്റ്റ് കൊടുത്തു: മലയാളിക്ക് ജയിൽവാസവും തൊഴിൽ നഷ്ടവും; 11 വർഷത്തെ സമ്പാദ്യവും സ്വപ്നങ്ങളും പൊലിഞ്ഞ് പ്രവാസി നാട്ടിലേക്ക് Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*] 26 വയസ്സുകാരനെ തൂക്കിലേറ്റാൻ ഇനി മണിക്കൂറുകൾ മാത്രം; രാജ്യാന്തര പിന്തുണ തേടി മനുഷ്യാവകാശ സംഘടനകൾ, ഇറാനിൽ പ്രതിഷേധം രൂക്ഷം Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വസ്ത്രവ്യാപാരിയായ ഇർഫാൻ സെൻട്രൽ ഇറാനിലെ ഫാർഡിസിൽ നിന്നുള്ളയാളാണ്. നിലവിൽ 10,700 പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 28ന് ആരംഭിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്ത ചിലരെ ഇതിനകം വെടിവച്ച് കൊലപ്പെടുത്തിയെങ്കിലും അറസ്റ്റ് ചെയ്ത് തൂക്കിലേറ്റുന്നതിനുള്ള നീക്കം നടത്തുന്നത് ഇതാദ്യമാണ്.
‘പൊളിറ്റിക്കൽ ആക്ടിവിസ്റ്റല്ല, ഇറാനിലെ സാഹചര്യങ്ങൾ മാറ്റം ആഗ്രഹിക്കുന്ന യുവതലമുറയിൽപ്പെട്ട വ്യക്തിയാണ് ഇർഫാൻ സോൾട്ടാനി. അതുകൊണ്ടാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്. ദിവസങ്ങളായി ഇർഫാനെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. അധികൃതർ പിന്നീട് കുടുംബത്തെ വിളിച്ച് അറസ്റ്റും ശിക്ഷ നടപ്പാക്കുന്ന കാര്യവും അറിയിക്കുകയായിരുന്നു’– ഇർഫാൻ സോൾട്ടാനിയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങളുമായി സംസാരിച്ച ശേഷംഹെംഗ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് അംഗമായ അരിന മൊറാഡി അറിയിച്ചത്.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg
[*] സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164
[*] ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164
[*] കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164
MORE PREMIUM STORIES
ഇനിയും ഇത്തരം വധശിക്ഷ ഇറാനിൽ ആവർത്തിക്കും. യുവ പ്രതിഷേധക്കാരെ ജയിലിനുള്ളിൽ വച്ച് ക്രൂരമായി മർദിക്കാനും സാധ്യതയുണ്ടെന്ന് അരിന മൊറാഡി ആരോപിച്ചു. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രക്ഷോഭം നടത്തുന്ന ഇറാനിയൻ ജനതയോട് പ്രതിഷേധം തുടരാൻ ആഹ്വാനം ചെയ്തു. പ്രതിഷേധക്കാരെ വധിക്കുന്നതിനെതിരെ ഇറാൻ ഭരണകൂടത്തിനെതിരെ ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. പ്രക്ഷോഭം നടത്തുന്നവരെ തൂക്കിലേറ്റലുന്ന നടപടിയുമായിമുന്നോട്ട് പോയാൽ യുഎസ് ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം NoaMagidഎന്നX അക്കൗണ്ടിൽ നിന്ന്) English Summary:
Execution in Iran is the main focus of this article. A 26-year-old man, Irfan Soltani, is reportedly to be executed today for participating in anti-government protests.
Pages:
[1]