deltin33 Publish time 2026-2-12 11:51:56

‘തെറ്റ് പറ്റി, ഇന്ത്യയിലേക്ക് മടങ്ങിവരണം’; പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യൻ വനിതയുടെ സന്ദേശം

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/other-countries/images/2026/1/15/sarabjeet-singh.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ഷെയ്ഖ്പുര∙ പാക്കിസ്ഥാനിലുള്ള ഇന്ത്യൻ വനിതയുടേതെന്ന പേരിൽ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ സിഖ് തീർഥാടക സംഘത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലേക്ക് പോയ സരബ്ജീത് കൗറിന്റേതെന്ന് കരുതപ്പെടുന്ന ഓഡിയോ ക്ലിപ്പാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. തീർഥാടനത്തിന് പോയ സരബ്ജീത് കൗറിനെ പാക്കിസ്ഥാനിൽ വെച്ച് കാണാതായി. പിന്നീട് സരബ്ജീത് മതം മാറുകയും പാക്ക് പൗരനെ വിവാഹം കഴിച്ച് അവിടെ താമസം ആരംഭിച്ചു എന്നുമാണ് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ.

[*] ചടുലനീക്കങ്ങളുമായി യുഎസ്: വധശിക്ഷ നീട്ടിവച്ച് ഇറാൻ; 26 വയസ്സുകാരൻ ഏകാന്ത തടവിൽ, കനത്ത ജാഗ്രതയിൽ ലോകരാജ്യങ്ങൾ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] ലണ്ടനിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധിച്ച് 200ലേറ സിഖുകാർ, കുട്ടികളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ വംശജരുടെ സംഘം? Europe News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇന്ത്യയിലുള്ള ഭർത്താവുമായി സരബ്ജീത് കൗർ സംസാരിക്കുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഇവിടെ അവസ്ഥ അത്ര നല്ലതല്ല. തനിക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നും സരബ്ജീത് കൗർ പറയുന്നു. തനിക്ക് തെറ്റ് പറ്റി. ഇവിടെ ഒട്ടും സന്തോഷമില്ല. തനിക്ക് തന്റെ കുട്ടികളുടെ കൂടെ ജീവിക്കണം. ഇവിടെ ധരിക്കാൻ നല്ല വസ്ത്രം പോലുമില്ല. തിരികെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണം. ഇവിടെ നിരന്തരമായി ഉപദ്രവിക്കപ്പെടുകയും പരിഹസിക്കപ്പെടുകയാണെന്നും സരബ്ജീത് പറയുന്നതും ക്ലിപ്പിലുണ്ട്.

ഇത് കേൾക്കുന്ന ഭർത്താവ് സരബ്ജീത്തിനെ ആശ്വസിപ്പിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ നങ്കാന സാഹിബ് ഗുരുദ്വാരയിലെ അധികൃതരുടെ സഹായം തേടാനാണ് അദ്ദേഹം സരബ്ജീത്തിനോട് നിർദേശിച്ചത്.
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg

[*] സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
[*] കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164   
MORE PREMIUM STORIES


∙തിരോധാനവും വിവാഹവും
ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് ഗുരുപുരാബ് ആഘോഷിക്കുന്നതിനായി നങ്കാന സാഹിബിലും പരിസരത്തുമുള്ള ഗുരുദ്വാരകൾ സന്ദർശിക്കാൻ പോയ സിഖ് സംഘത്തിന്റെ ഭാഗമായി 2023 നവംബർ നാലിനാണ് സരബ്ജീത് കൗർ പാക്കിസ്ഥാനിലേക്ക് പോയത്. നവംബർ 13ന് മറ്റ് തീർഥാടകർ ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും സരബ്ജീത് കൗറിനെ സംഘത്തിൽ നിന്ന് കാണാതായി.

ദിവസങ്ങൾക്ക് ശേഷം ഇസ്​ലാം മതം സ്വീകരിച്ച് നൂർ ഹുസൈൻ എന്ന് പേര് മാറ്റി, ലാഹോറിനടുത്തുള്ള ഷെയ്ഖ്പുര ജില്ലയിൽ താമസിക്കുന്ന പാക്കിസ്ഥാൻ പൗരനായ നാസിർ ഹുസൈനെ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന വിഡിയോകളും റിപ്പോർട്ടുകളും പാക്കിസ്ഥാനിൽ നിന്ന് പുറത്തുവന്നു.

നാടുകടത്തലിന് തടസ്സം?
ഈ മാസം ആറാം തീയതി സരബ്ജീത് കൗറിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ പാക്കിസ്ഥാൻ അധികൃതർ നടത്തിയിരുന്നു. പക്ഷേ, അവസാന നിമിഷം ഔദ്യോഗിക വിശദീകരണമൊന്നുമില്ലാതെ നാടുകടത്തൽ പാക്കിസ്ഥാൻ റദ്ദാക്കി. രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്നാണ് പാക്ക് മാധ്യമങ്ങളുടെ വാദം. തീർഥാടന വീസ കാലഹരണപ്പെട്ടതിനാൽ സരബ്ജീത് പാക്കിസ്ഥാനിൽ തുടരുന്നത് നിയമവിരുദ്ധമായിട്ടാണെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ഓഡിയോ ക്ലിപ്പ് വന്നതിന് പിന്നാലെ ഔദ്യോഗിക പ്രതികരണമോ നാടുകടത്തൽ സംബന്ധിച്ച വിശദീകരണമോ പാക്കിസ്ഥാൻ നൽകിയിട്ടില്ല.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംKaurUdhoke_എന്നX അക്കൗണ്ടിൽ നിന്ന് English Summary:
SOS message from Pakistan of distressed Indian Sikh woman Sarabjeet Singh goes viral
Pages: [1]
View full version: ‘തെറ്റ് പറ്റി, ഇന്ത്യയിലേക്ക് മടങ്ങിവരണം’; പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യൻ വനിതയുടെ സന്ദേശം