Chikheang Publish time 2026-2-12 11:52:04

‘ഭവനരഹിതന് കോഴിയുടെ എല്ല് സമ്മാനിച്ച് കൗമാരക്കാർ’; ഇൻഫ്ലുവൻസർക്കെതിരെ കടുത്ത നടപടിയുമായി മലേഷ്യ

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/other-countries/images/2026/2/9/23-year-old-malaysian-influencer-penalized-for-uploading-offensive-video-involving-homeless-person.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ക്വാലാലംപൂർ∙ ഭവനരഹിതനായ ഒരാൾക്ക് കോഴിയുടെ എല്ല് കലർത്തിയ ചോറ് നൽകുന്ന കൗമാരക്കാരായ മൂന്ന് ആൺകുട്ടികളുടെ വിഡിയോ പങ്കുവെച്ച 23 വയസ്സുകാരനായ മലേഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന് 40,000 റിയാൽ (ഏകദേശം 9.2 ലക്ഷം രൂപ) പിഴ. ടാങ് സീ ലൂക്ക് എന്ന ഇൻഫ്ലുവൻസർക്കാണ് ശിക്ഷ ലഭിച്ചത്. നിന്ദ്യമായ ഉള്ളടക്കം സൃഷ്ടിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തതായി ടാങ് സീ ലൂക്ക് സമ്മതിച്ചതായിട്ടാണ് റിപ്പോർട്ട്. ശിക്ഷ ലഭിച്ചതിന് പിന്നാലെ ടാങ് വിഡിയോ നീക്കം ചെയ്യുകയും പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.
What you should read next

[*] ‘നിർത്താൻ പറഞ്ഞാലും കേൾക്കില്ല, കാനഡയിൽ ശല്യമായി മാറുന്ന വിഡിയോ ചിത്രീകരണം’; ഒടുവിൽ പൂട്ടിട്ട് ടൊറന്റോ പൊലീസ് US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ്, 2025 ഓഗസ്റ്റ് മൂന്നിന് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡൗയിനിലാണ് ടാങ് ആദ്യമായി വിഡിയോ അപ്‌ലോഡ് ചെയ്തത്. ‘ഇന്ന് ഞങ്ങൾ ദയയുള്ള പ്രവൃത്തി ചെയ്യാൻ പോകുന്നു’ എന്ന വോയ്‌സ് ഓവറിലൂടെയാണ് വിവാദ വിഡിയോ ആരംഭിക്കുന്നത്. മൂന്ന് കൗമാരക്കാരായ ആൺകുട്ടികൾ ഒരു കെഎഫ്സി ബോക്സിൽ നിന്ന് ചിക്കൻ കഷണങ്ങൾ കഴിക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണിക്കുന്നത്. ‘എല്ല് വലിച്ചെറിയുന്നത് ഭക്ഷണം പാഴാക്കലാണ്’ എന്ന് കൗമാരക്കാരിൽ ഒരാൾ അഭിപ്രായപ്പെട്ടു. തുടർന്ന് കോഴിയുടെ എല്ല് ചോറിൽ ചേർത്ത് ശേഷം പൊതിഞ്ഞ് ഭവനരഹിതനായ ഒരാൾക്ക് കൈമാറുന്നതാണ് വിഡിയോയിലുള്ളത്.

സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെ വിഡിയോയ്ക്കെതിരെ വലിയ രോഷമാണ് ഉയർന്നുവന്നത്. കൗമാരക്കാരുടെ പെരുമാറ്റത്തെ ആളുകൾ അപലപിച്ചു. ഈ പ്രവൃത്തികളിൽ തനിക്ക് അപമാനവും ദേഷ്യവും തോന്നിയതായി ഭവനരഹിതനായ മനുഷ്യനും പ്രതികരിച്ചു.

ഇതൊരു ദാനധർമ്മമായിരുന്നില്ല. വിനോദത്തിനും പൊതുജന ശ്രദ്ധയ്ക്കുമായി സോഷ്യൽ മീഡിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് മനുഷ്യന്റെ കഷ്ടപ്പാടുകൾ ഉപയോഗിച്ചുള്ള ആസൂത്രിതമായ ചൂഷണമാണിതെന്നായിരുന്നു പ്രോസിക്യൂട്ടർ ആരോപിച്ചത്. ADVERTISEMENT Go AD-FREE

മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷൻ ഡപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഫാദി അബ് വഹാബ് ഈ പ്രവൃത്തി ജീവകാരുണ്യത്തേക്കാൾ ചൂഷണമാണെന്ന് വാദത്തോട് യോജിച്ചു. 40,000 റിയാൽ (ഏകദേശം 9.2 ലക്ഷം രൂപ) പിഴയും നാല് മാസം തടവും ടാങ് സീ ലൂക്ക് നൽകണമെന്നാണ് ജഡ്ജി ഉത്തരവിട്ടത്. വിധി വന്നയുടൻ തന്നെ ടാങ് സീ ലൂക്ക് തുക നൽകിയതായാണ് റിപ്പോർട്ട്. അതിനുശേഷം ടാങ് വിഡിയോ നീക്കം ചെയ്യുകയും പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.

ADVERTISEMENT Go AD-FREE



Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം aluk_77എന്ന Instagramഅക്കൗണ്ടിൽ നിന്ന് ADVERTISEMENT GO AD-FREE English Summary:
23-Year-Old Malaysian Influencer Penalized for Uploading Offensive Video Involving Homeless Person
Pages: [1]
View full version: ‘ഭവനരഹിതന് കോഴിയുടെ എല്ല് സമ്മാനിച്ച് കൗമാരക്കാർ’; ഇൻഫ്ലുവൻസർക്കെതിരെ കടുത്ത നടപടിയുമായി മലേഷ്യ