cy520520 Publish time 2026-2-12 11:52:06

അച്ഛന്റെ കാമുകിയുടെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്ത യുവതി വീണ്ടും ജയിലിൽ; തടവിൽ നിന്ന് ദുരൂഹതയായി ‘എലീനർ അപ്ഡേറ്റ്’

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/europe/images/2026/2/10/revenge-act-woman-sent-back-to-prison-for-posting-fathers-lovers-nude-images.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



വെസ്റ്റ് യോർക്‌ഷയർ ∙ അച്ഛന്റെ കാമുകിയുടെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്ത യുവതിയെ ജയിലിലേക്ക് തിരികെ വിളിച്ചതായി റിപ്പോർട്ട്. മാതാപിതാക്കളുടെ ദാമ്പത്യം തകർത്തത് അച്ഛനും കാമുകിയുമായുള്ള ബന്ധമായിരുന്നു. ഇതിലുള്ള ദേഷ്യമാണ് കാമുകിയുടെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചത്.
What you should read next

[*] മാക്സ്‌വെല്ലിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്; ഗുസ്തി മുതൽ നഗ്നചിത്രങ്ങൾ വരെ, യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ വൻ തിരക്ക് US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വെസ്റ്റ് യോർക്‌ഷയറിലെ മോർലി സ്വദേശിനിയായ എലീനർ ബ്രൗൺ (26) ആണ് കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. 2024 ഒക്ടോബറിൽ അപ്പീലിൽ ശിക്ഷ രണ്ട് വർഷമായി കുറച്ചു. കഴിഞ്ഞ വർഷാവസാനം കണങ്കാലിൽ ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷം യുവതിയെ മോചിപ്പിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ മാസം എലീനർ ബ്രൗണിനെ ജയിലിലേക്ക് തിരിച്ചയച്ചതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതിന്റെ കാരണം അധികൃതർ പുറത്തുവിട്ടിട്ടില്ല. നേരത്തെ ജയിൽ മോചിതയായ ശേഷം ചെയ്ത പ്രവൃത്തിയിൽ താൻ ഒരിക്കലും ഖേദിക്കുന്നില്ലെന്ന് എലീനർ വ്യക്തമാക്കിയിരുന്നു.

∙‘എലീനർ അപ്ഡേറ്റ്’
ജയിലിനുള്ളിൽ തിരികെ എത്തി അധിക വൈകാതെ എലീനറുടെ ഇൻസ്റ്റഗ്രാം ഫീഡിൽ ഒരു സന്ദേശം വന്നിരുന്നു. യുവതി ജയിലിലായിരിക്കെ എങ്ങനെ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ കഴിഞ്ഞുവെന്നത് വ്യക്തമല്ല. അമ്മയോട് സംസാരിക്കാൻ ജയിൽഅധികൃതർ അനുവദിക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായിനിങ്ങൾ എന്റെ അമ്മയോട് പറയണമെന്നാണ് എലീനർ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.ADVERTISEMENT Go AD-FREE

‌മുൻ പൊലീസ് ഉദ്യോഗസ്ഥനായപിതാവ് ജെഫ് ബ്രൗണും കാമുകിയും തമ്മിലൂള്ള ബന്ധം എലീനറിന് വെറും 14 വയസ്സുള്ളപ്പോഴാണ് കണ്ടെത്തിയത്.തന്റെ ദാമ്പത്യം തകർത്ത സ്ത്രീയോട് ഇപ്പോഴും നീരസം പുലർത്തുന്ന ജെഫിന്റെ ഭാര്യ സാറ അവരുടെ നഗ്ന ചിത്രങ്ങൾ വർഷങ്ങൾക്ക് ശേഷം മകൾക്ക് അയച്ച് കൊടുക്കുയായിരുന്നു. ഇവരുടെ നഗ്ന ചിത്രങ്ങൾ നമ്പർ സഹിതം വ്യാജ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് എലീനർ പോസ്റ്റ് ചെയ്തു. തുടർച്ചയായി ഫോൺ കോളുകൾ വരാൻ തുടങ്ങിയതോടെ കാമുകി പൊലീസിൽ പരാതി നൽകി. പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ എലീനറിനെവീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. English Summary:
Revenge Act: Woman Sent Back to Prison for Posting Father’s Lover’s Nude Images
Pages: [1]
View full version: അച്ഛന്റെ കാമുകിയുടെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്ത യുവതി വീണ്ടും ജയിലിൽ; തടവിൽ നിന്ന് ദുരൂഹതയായി ‘എലീനർ അപ്ഡേറ്റ്’