വീടിനുള്ളിൽ വഴുതി വീണ് തലയ്ക്ക് ഗുരുതര പരുക്ക്; ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി വീട്ടമ്മ
https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2026/1/15/anitha-medical-expenses.jpg?w=1120&h=583തിരുവനന്തപുരം ∙ വീടിനുള്ളിൽ വഴുതി വീണു തലയ്ക്ക് ഗുരുതര പരുക്കേറ്റ വീട്ടമ്മ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഒന്നര മാസത്തിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശ്രീകണ്ഠേശ്വരം കിഴക്കേനട ലക്ഷ്മി വിഹാറിൽ എസ്.പി.രാമചന്ദ്രന്റെ ഭാര്യ ആർ.അനിത (55) ആണ് സഹായം അഭ്യർഥിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 19 നാണ് വീട്ടിൽ, ടൈൽസിൽ തെന്നി വീണ് അനിതയ്ക്ക് പരുക്കേറ്റത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചയുടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇതിനു ശേഷം ഒരു ശസ്ത്രക്രിയ കൂടി നടത്തി. ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അണുബാധ ഉണ്ടായതിനാൽ ദീർഘകാലം ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. സ്വകാര്യ സ്ഥാപനത്തിലാണ് രാമചന്ദ്രന് ജോലി. മറ്റ് വരുമാന മാർഗങ്ങളൊന്നും ഇല്ല. ഏക മകനും ചെറിയ ജോലിയാണുള്ളത്. കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും അനിതയുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. ഇതുവരെ വലിയൊരു തുകയാണ് ചികിത്സയ്ക്കായി ചെലവായത്. തീവ്രപരിചരണ വിഭാഗത്തിലെ പരിചരണം, വെന്റിലേറ്റർ സഹായം, മരുന്നുകൾ എന്നിവയ്ക്കായി ഇനിയും നല്ലൊരു തുക ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. അനിതയുടെ ചികിത്സാർഥം ഭർത്താവ് എസ്.പി.രാമചന്ദ്രന്റെ പേരിൽ എസ്ബിഐ കൈതമുക്ക് ശാഖയിൽ സിംഗിൾ അക്കൗണ്ട് തുറന്നിട്ടുണ്ട്. എസ്.പി.രാമചന്ദ്രന്റെ പേരിൽ യുപിഐ അക്കൗണ്ടുമുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
എസ്ബിഐ, കൈതമുക്ക് ശാഖ
അക്കൗണ്ട് നമ്പർ: 67054138075
ഐഎഫ്എസ്‌സി: SBIN0070338
യുപിഐ അക്കൗണ്ട് നമ്പർ: 9447010978
ഫോൺ: 9447010978
https://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-light.svghttps://img-mm.manoramaonline.com/content/dam/mm/mo/logo/top-in-premium-dark.svg
[*] ആ സമ്മാനത്തിന്റെ ടാഗ് ലൈൻ പിടിവള്ളിയായി, ഒറ്റയടിക്ക് വിറ്റത് 100 ഫ്ലാറ്റുകൾ; പഞ്ചർ ഒട്ടിക്കാൻ ചെലവ് 50 ലക്ഷം! റോയ് ജീവനൊടുക്കാൻ കാരണം ‘സമ്മർദം’ മാത്രമോ?
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164
[*] ഒരേ ട്രാക്കിൽ രണ്ടുതരം ട്രെയിൻ സംവിധാനം; ഈ അദ്ഭുതം ഇന്ത്യയിൽ ഇതാദ്യം; ‘നമോ ഭാരത്’ വരുമോ കേരളത്തിലേക്ക്? അത്ര എളുപ്പമാവില്ല കാര്യങ്ങൾ
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164
[*] അലമേലു മാമിയുടെ മകൻ രവി, അഥവാ ‘ഗസൽ ഗോഡ്’ ഹരിഹരൻ; മടിച്ച് മടിച്ച് ഒപ്പം പാടി ആ കീർത്തനം; ശ്രീവൽസൻ ജെ.മേനോൻ എഴുതുന്നു: ‘ശരണം ഗച്ഛാമി’
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=315&h=164
MORE PREMIUM STORIES
English Summary:
Medical Assistance is urgently needed for a woman in Thiruvananthapuram who suffered a severe head injury after a fall. The family is seeking financial support to cover the escalating medical expenses required for her continued treatment and care.
Pages:
[1]