cy520520 Publish time 2026-2-12 11:52:21

കാനഡയിലെ വെടിവയ്പ്: ആദ്യം അമ്മയെയും സഹോദരനെയും വെടിവച്ചു, പിന്നാലെ സ്കൂളിലെത്തി; അക്രമി ട്രാൻസ്ജെൻഡർ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/12/british-colombia-attack.jpg?w=1120&h=583



ബ്രിട്ടിഷ് കൊളംബിയ ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ ചെറു പട്ടണമായ ടംബ്ലർ റിഡ്ജിൽ സ്കൂളിലും സമീപത്തെ വീട്ടിലും നടന്ന വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ട സംഭവത്തിലെ അക്രമി ട്രാൻസ്‌ജെൻഡർ വനിത. 18 വയസ്സുള്ള ജെസ്സി വാൻ റൂട്ട്‌സെലാറാണ് അക്രമിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവർക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായും അറിയുന്നു. ഏഴാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണു വെടിവയ്പ്പുണ്ടായത്. ശേഷം അക്രമിയും സ്വയം വെടിയുതിർത്തു മരിച്ചു. മരിച്ചവരിൽ 5 പേർ വിദ്യാർഥികളാണ്.
What you should read next

[*] കാനഡയെ ഞെട്ടിച്ച് വെടിവയ്പ്: വിദ്യാർഥികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കാനഡയുടെ ചരിത്രത്തിൽ ഏറ്റവും വലിയ അക്രമമാണ് കഴിഞ്ഞ ദിവസമുണ്ടായത്. അമ്മയെയും അമ്മയുടെ മറ്റൊരു വിവാഹത്തിലെ മകനെയും കൊലപ്പെടുത്തിയ ശേഷമാണ് ജെസ്സി സ്കൂളിൽ ആക്രമണത്തിനെത്തിയത്. ആക്രമണം നടത്തിയ സ്കൂളിലാണ് മുൻപ് ജെസ്സി പഠിച്ചിരുന്നത്. എന്നാൽ നാല് വർഷം മുൻപ് പഠനം സ്വയം ഉപേക്ഷിച്ചെന്നു എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. മുൻപും ഒട്ടേറെ തവണ അക്രമി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ലൈസൻസുള്ള തോക്ക് മുൻപ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. എന്നാൽ നിലവിൽ ലൈസൻസ് കാലഹരണപ്പെട്ടിരിക്കുകയാണ്. വെടിവയ്പിൽ 24 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വെടിവയ്പ് അറിഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയും അക്രമി വെടിയുതിർത്തിരുന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @JayeB62620916 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN

[*]
34 MINUTES AGO ആണവ ചർച്ചകളിൽ അടുക്കാതെ ഇറാൻ, വിറപ്പിക്കാൻ വീണ്ടും ട്രംപിന്റെ \“അർമാഡ\“: ഇറാൻ അതിർത്തിയിലേക്ക് \“രണ്ടാം പടക്കപ്പൽ\“? Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
41 MINUTES AGO കാനഡയിലെ വെടിവയ്പ്: ആദ്യം അമ്മയെയും സഹോദരനെയും വെടിവച്ചു, പിന്നാലെ സ്കൂളിലെത്തി; അക്രമി ട്രാൻസ്ജെൻഡർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
42 MINUTES AGO രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്നു, മോഷ്ടാവ് എത്തിയത് ഹെൽമറ്റ് ധരിച്ച് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Tragedy in British Columbia: A tragic school shooting in Tumbler Ridge, British Columbia, has left 10 people dead. The 18-year-old attacker, identified as former student Jessie Van Routsellar, also died after the incident at Tumbler Ridge Secondary School.
Pages: [1]
View full version: കാനഡയിലെ വെടിവയ്പ്: ആദ്യം അമ്മയെയും സഹോദരനെയും വെടിവച്ചു, പിന്നാലെ സ്കൂളിലെത്തി; അക്രമി ട്രാൻസ്ജെൻഡർ