തമിഴ്നാട്ടിൽ ഇഡ്ഡലി, ആന്ധ്രയിൽ പുഷ്പഹാരം...; കേരളത്തിൽ താമര വിരിയിച്ചവർ ഡൽഹിയിലേക്ക്, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/10/asha-nath-delhi-journey.jpg?w=1120&h=583തിരുവനന്തപുരം∙ സംസ്ഥാനങ്ങളെ കീറിമുറിച്ച് രാജ്യ തലസ്ഥാനത്തേക്ക് കേരള എക്സ്പ്രസ്... വ്യത്യസ്തമായ സ്വീകരണങ്ങളും സംസ്കാരവും ഭക്ഷണവും അറിഞ്ഞ് ബിജെപി കൗൺസിലർമാർ. കേരളത്തിൽ ആദ്യമായി കോർപറേഷൻ ഭരണം പിടിച്ചത് ദേശീയതലത്തിൽ പ്രചാരണ വിഷയമാക്കുന്നതിന്റെ ഭാഗമായാണ് കൗൺസിലർമാരുടെ ഡൽഹി യാത്ര. ഇന്ന് ഉച്ചയോടെ സംഘം ഡൽഹിയിലെത്തും.
What you should read next
[*] ‘ഓണത്തിന് അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല’; ‘ബംഗാളും അലവന്‍സ് കൊടുക്കണോ?’, കെ.കെ.ശൈലജയ്ക്ക് ട്രോൾ – വിഡിയോ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ആകെ 119 പേരാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർമാർക്ക് പുറമേ, ബിജെപി ഭരണം പിടിച്ച പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, പ്രതിപക്ഷ നേതൃസ്ഥാനത്തുള്ള ബിജെപി അംഗങ്ങൾ എന്നിവരും യാത്രാസംഘത്തിലുണ്ട്. ഗ്രൂപ്പ് ചര്‍ച്ചകളും ചെറിയ മൈന്‍ഡ് ഗെയിമുകളും ഗണഗീതം പാടലും വൈകിട്ട് ഭജനയുമൊക്കെ ആയി രണ്ടു കംപാര്‍ട്ട്‌മെന്റുകളിലായാണ് സംഘത്തിന്റെ യാത്ര. ഒരു കംപാര്‍ട്ട്‌മെന്റില്‍ കുറച്ചു മറ്റു യാത്രികരുമുണ്ട്. അവര്‍ക്ക് യാതൊരു തരത്തിലും ശല്യമുണ്ടാക്കാത്ത തരത്തിലാണ് പരിപാടികള്‍.
What you should read next
[*] മലമ്പുഴയില്‍ കോൺഗ്രസ് സ്ഥാനാർഥിയാകുമോ? തീരുമാനമെടുത്തിട്ടില്ലെന്ന് വിഎസിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് എ.സുരേഷ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ട്രെയിനിലെ ഭക്ഷണവും സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തകര്‍ എത്തിക്കുന്ന ഭക്ഷണവുമാണ് സംഘം കഴിക്കുന്നത്. ഇന്നലെ രാത്രി പ്രവര്‍ത്തകര്‍ ഇഡ്ഡലിയും മറ്റും എത്തിച്ചിരുന്നു. സംസ്ഥാനം കടന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ പഴങ്ങളും മധുരപലഹാരങ്ങളും നല്‍കിയാണ് സംഘത്തെ സ്വീകരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള മറ്റു യാത്രക്കാര്‍ വലിയ കൗതുകത്തോടെയാണ് ഇതെല്ലാം കാണുന്നത്. മിക്കവരും വന്നു സംഘാംഗങ്ങളെ പരിചയപ്പെടുകയും മറ്റും ചെയ്തു.
എല്ലാവരും നന്നായി ആസ്വദിച്ചാണ് യാത്ര പോകുന്നതെന്നും ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതാണെന്നും കേരളാ എക്‌സ്പ്രസിലെ യാത്രയ്ക്കിടെ ഡപ്യൂട്ടി മേയര്‍ ആശാനാഥ് പറഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് എല്ലാവര്‍ക്കും ഒരുമിച്ചു യാത്ര ചെയ്യാന്‍ സാഹചര്യമുണ്ടായതോടെ പരസ്പരം കൂടുതല്‍ അറിയാനും വീട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കാനും കഴിയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തിയിരുന്നു. അതിനു ശേഷം അദ്ദേഹം എല്ലാവരെയും ഡല്‍ഹിയിലേക്കു ക്ഷണിക്കുകയായിരുന്നു. ആ കൂടിക്കാഴ്ചയ്ക്കു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ജനങ്ങള്‍ക്കു ഞങ്ങളില്‍ വലിയ പ്രതീക്ഷയാണുള്ളത്. ആ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായത്തോടെ കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശാനാഥ് പറഞ്ഞു.
പ്രധാനമന്ത്രിയുമായി നേരില്‍ സംസാരിക്കാനും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ അറിയാനും അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നു കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നാടിന്റെ വികസനസ്വപ്നങ്ങള്‍ അദ്ദേഹത്തോടു സംവദിക്കാനും അറിയിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണുള്ളതെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തു കിട്ടിയതിനേക്കാള്‍ ആവേശത്തോടെയാണ് തമിഴ്‌നാട് ഉള്‍പ്പെടെ ഇതര സ്ഥാനങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍ സംഘത്തെ സ്വീകരിക്കുന്നത്. വിജയവാഡയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.വി.എന്‍. മാധവന്റെ നേതൃത്വത്തില്‍ പുഷ്പഹാരങ്ങള്‍ അണിയിച്ച് മേയര്‍ വി.വി.രാജേഷിനെയും സംഘത്തെയും സ്വീകരിച്ചു. നിരവധി പ്രവര്‍ത്തകരാണ് സ്‌റ്റേഷനില്‍ എത്തിയിരുന്നത്.
What you should read next
[*] തോക്കു ചൂണ്ടി ബിജെപി മുഖ്യമന്ത്രി; ഉന്മൂലന സന്ദേശമെന്ന് കോൺഗ്രസ്; വിഡിയോയിൽ വിവാദം കത്തുന്നു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കേരളത്തില്‍ ബിജെപി നേടിയ ചരിത്രനേട്ടത്തെ അടുത്ത സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ വലിയ ആവേശത്തോടെ കാണുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മേലാംകോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജി പറഞ്ഞു. കേരളത്തിലുണ്ടായ മാറ്റത്തെ അവര്‍ വലിയ സന്തോഷത്തോടെയാണ് കാണുന്നത്. താമരപ്പൂക്കളും മധുരപലഹാരങ്ങളും ഒക്കെ സമ്മാനമായി നല്‍കി അവരുടെ പിന്തുണ അറിയിക്കുകയാണ്. അതു വലിയ ഊര്‍ജമാണെന്നും സജി പറഞ്ഞു.
JUST IN
[*]
58 SECONDS AGO തമിഴ്നാട്ടിൽ ഇഡ്ഡലി, ആന്ധ്രയിൽ പുഷ്പഹാരം...; കേരളത്തിൽ താമര വിരിയിച്ചവർ ഡൽഹിയിലേക്ക്, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
27 MINUTES AGO Live അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഏതൊക്കെ മേഖലകൾ സ്തംഭിക്കും? ഒഴിവാക്കിയ മേഖലകൾ ഏത്? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
27 MINUTES AGO ‘എന്നെ മാത്രം തനിച്ചാക്കി എന്തിനാ അവരെല്ലാം പോയത്...’; ആളുന്ന സങ്കടത്തീയിൽ ഈ അമ്മ; ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ Kottayam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Thiruvananthapuram BJP councilors\“ meeting with PM Modi is the primary goal of their enthusiastic train journey to Delhi, where they hope to discuss the city\“s development aspirations says Thiruvananthapuram Deputy Mayor Asha Nath. The trip has also become a significant bonding experience for the new team, strengthening their resolve with support from party workers in neighboring states.
Pages:
[1]