ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ്: പ്രതി സംഗീതിന്റെ മാനസികനില 17ന് പരിശോധിക്കും
https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2026/1/17/sangeeth-others.jpg?w=1120&h=583തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ബോർഡിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ ഒന്നാം പ്രതിയും ക്ലർക്കുമായ സംഗീതിന്റെ മാനസികനില മെഡിക്കൽ ബോർഡ് 17ന് പരിശോധിക്കും. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം സംഗീതിനെ 17ന് പരിശോധിക്കാൻ തയാറെന്ന് രേഖാമൂലം കോടതിയെ അറിയിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതിയെ അന്നേദിവസം മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കാൻ കോടതി ജയിൽ സൂപ്രണ്ടിനു നിർദേശം നൽകി.
What you should read next
[*] സ്കൂട്ടറും 50 പവനുമായി റോഡിൽനിന്ന് ‘അപ്രത്യക്ഷനായി’; തൊട്ടടുത്ത പുഴയിൽ മറ്റൊരു സ്കൂട്ടർ, മോഹനൻ എവിടെ? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സംഗീതിന്റെ മാനസികനിലയെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ കോടതി രണ്ടാമതും നോട്ടിസ് അയച്ചിരുന്നു. തുടർന്നാണ് ഫെബ്രുവരി 11ന് സൂപ്രണ്ട് രേഖാമൂലം വിവരം കോടതിയെ അറിയിച്ചത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനും രണ്ടാം പ്രതിയുമായ അനിൽ കുമാറിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം എത്തിയപ്പോഴാണ് പ്രതി സംഗീത് മാനസിക രോഗിയായതിനാൽ കസ്റ്റഡി നൽകരുതെന്നു പ്രതിഭാഗം വാദിച്ചത്. സാമ്പത്തിക ക്രമക്കേട് നടത്തിയപ്പോൾ മാനസിക രോഗം ഇല്ലായിരുന്നോ എന്ന് കോടതി ചോദിച്ചു. തുടർന്ന് പ്രതിയുടെ മാനസികനില പരിശോധിക്കാൻ കോടതി നിർദേശിച്ചു. സംഗീതിനു മാനസികപ്രശ്നങ്ങൾ ഇല്ലെന്നു കാട്ടി പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ റിപ്പോർട്ട് നൽകുകയും ചെയ്തു.
What you should read next
[*] സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്നു; വിദ്യാർഥിയെ ഇടിച്ചു തെറിപ്പിച്ച് ഗുഡ്സ് വാഹനം, ഗുരുതര പരുക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
എന്നാൽ ഈ റിപ്പോർട്ട് പ്രതിഭാഗം അംഗീകരിക്കാത്തതിനാൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രതിയുടെ മാനസിക നില പരിശോധിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. സംഗീതിനെ കസ്റ്റഡിയിൽ ലഭിക്കാത്തതിനാൽ അനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസും തയാറായില്ല. ADVERTISEMENT Go AD-FREE
ലോട്ടറി തൊഴിലാളികൾക്ക് അടയ്ക്കാനുളള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് സംഗീത് 14 കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിൽ മാത്രം 45 റജിസ്ട്രേഷൻ നടത്തിയിരുന്നു. അനിൽ കുമാർ നിർമാണ കമ്പനി ആരംഭിച്ച് പ്രവർത്തിക്കുകയും ബാക്കി തുക ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു എന്നാണ് വിജിലൻസ് കേസ്.
JUST IN
[*]
1 MINUTE AGO ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ്: പ്രതി സംഗീതിന്റെ മാനസികനില 17ന് പരിശോധിക്കും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
12 MINUTES AGO \“നാളെ മുതൽ എനിക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല; അതൊക്കെ സ്വീകരിക്കാൻ തയാറാണ്\“; ചോദ്യങ്ങളുമായി എ.സുരേഷ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
18 MINUTES AGO വാലന്റൈൻസ് ദിനത്തിൽ ‘അൽപം പഞ്ചാരയാകാം’; ഓഫറുമായി സപ്ലൈകോ Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Medical board to examine the mental condition of Sangeeth, the prime accused in a financial irregularity case involving embezzlement of funds from the Lottery Welfare Fund Board.
Pages:
[1]