Chikheang Publish time 2026-2-12 11:53:15

രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല, പ്രതിപക്ഷ ബഹളം; ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/9/congress-protest-parliament.jpg?w=1120&h=583



ന്യൂഡൽഹി ∙ ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു. ചോദ്യോത്തര വേള ആരംഭിച്ച് മിനിറ്റുകൾക്കകമാണ് സ്പീക്കർ ഓം ബിർള ലോക്സഭ ഉച്ചവരെ നിർത്തിവച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ബഹളം ആരംഭിച്ചത്. ചോദ്യോത്തര വേളയ്ക്ക് ശേഷം ചട്ടപ്രകാരം അംഗങ്ങൾക്ക് സംസാരിക്കാമെന്നു സ്പീക്കർ പറഞ്ഞെങ്കിലും ബഹളം തുടരുകയായിരുന്നു. തുടർന്ന് സഭ നിർത്തിവച്ചു.
What you should read next

[*] ‘ഹിന്ദു ആയിരിക്കുക എന്നത് മാത്രമാണ് യോഗ്യത; സർസംഘചാലക് ആകാൻ ബ്രാഹ്മണനായിരിക്കണമെന്നില്ല’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കരസേനാ മുൻ മേധാവി എം.എം.നരവനെയുടെ പ്രസിദ്ധീകരണ അനുമതി ലഭിക്കാത്ത പുസ്തകത്തിനെ കുറിച്ചുള്ള ചർ‍ച്ചകൾ ഭരണപക്ഷം തടഞ്ഞതും പോയവാരം ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായിരുന്നു. ബജറ്റ് സെഷനിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്. സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മുൻകൂട്ടി ചർച്ച ചെയ്ത ശേഷമാണ് പ്രതിപക്ഷ നേതാക്കൾ സഭയിലെത്തിയത്. പ്രധാനമന്ത്രി പാർലമെന്റിൽ പ്രസംഗിക്കുന്നതിന് മുൻപ് പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. പ്രതിപക്ഷ നടപടിയെ സ്പീക്കറും വിമർശിച്ചു.
LIVE UPDATES

SHOW MORE

JUST IN

[*]
54 SECONDS AGO ‘ഇതൊക്കെ ലോകം കാണുന്നുണ്ട്, എന്ത് അന്വേഷണമാണ് നടക്കുന്നത്?’ :സൂരജ് ലാമ കേസിൽ ഹൈക്കോടതിയുടെ വിമർശനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
18 MINUTES AGO ഗൃഹസമ്പർക്ക പരിപാടി ‘ഏറ്റില്ലെ’ന്ന് സിപിഎം, ഡൽഹിയിലേക്കില്ലെന്ന് ശ്രീലേഖ; മീൻ വിവാദം തള്ളി ആനത്തലവട്ടത്തിന്റെ മകൻ – പ്രധാനവാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
22 MINUTES AGO സ്വീകരണത്തിനിടെ യാത്രതുടങ്ങി ട്രെയിൻ; ഓടിക്കയറി മേയർ രാജേഷ്, പിറകേഓടി കൗൺസിലർമാർ - വിഡിയോ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Parliament Budget Session LIVE: Lok Sabha adjourned till noon amid Oppn sloganeering; MPs demand discussion on India-US trade framework
Pages: [1]
View full version: രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല, പ്രതിപക്ഷ ബഹളം; ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു