‘പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്’: വിവാദങ്ങൾക്കിടെ ആദ്യ പ്രതികരണവുമായി കരസേനാ മുൻ മേധാവി നരവനെ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/10/mm-naravane.jpg?w=1120&h=583ന്യൂഡൽഹി∙ പ്രസിദ്ധീകരിക്കാനിരിക്കുന്ന ആത്മകഥയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സമൂഹമാധ്യമത്തിൽ പ്രതികരണവുമായി കരസേനാ മുൻ മേധാവി ജനറൽ എം.എം.നരവനെ. പ്രസാധകരായ പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ പ്രസ്താവന പങ്കുവച്ചായിരുന്നു പ്രതികരണം.
What you should read next
[*] ജനറൽ നരവനെയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചന; കേസെടുത്ത് പൊലീസ്, പുറത്തുവിട്ടിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
‘‘പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്’’ എന്നായിരുന്നു നരവനെയുടെ എക്സിലെ പോസ്റ്റ്. നരവനെയുടെ ആത്മകഥയായ \“ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി\“യുടെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും, പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ പ്രചരിക്കുന്നുവെന്ന വാർത്തകൾക്കും പാർലമെന്റിലെ രാഷ്ട്രീയ തർക്കങ്ങൾക്കും പിന്നാലെയായിരുന്നു പെൻഗ്വിന്റെ വിശദീകരണം. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത ബുക്കിലെ വിവരങ്ങൾ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
This is the status of the book. https://t.co/atLtwhJvl0— Manoj Naravane (@ManojNaravane) February 10, 2026
∙ പെൻഗ്വിന്‍ ബുക്സിന്റെ വിശദീകരണം ADVERTISEMENT Go AD-FREE
‘‘ഇന്ത്യയുടെ മുൻ കരസേനാ മേധാവി ജനറൽ നരവനെയുടെ ആത്മകഥയായ \“ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി\“യുടെ പ്രസിദ്ധീകരണാവകാശം ഞങ്ങൾക്കാണ്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഭാഗികമായോ പൂർണരൂപത്തിലോ പ്രചരിക്കുന്ന, അച്ചടി രൂപത്തിലോ ഡിജിറ്റൽ രൂപത്തിലോ ഉള്ള പുസ്തകത്തിന്റെ പകർപ്പുകൾ പ്രസാധകർ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. നിലവിൽ പ്രചരിക്കുന്ന പകർപ്പുകൾ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ്. അവ ഉടനടി പിൻവലിക്കണം’’– കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
What you should read next
[*] Live അവിശ്വാസ പ്രമേയം: സ്പീക്കർ ഓം ബിർള സഭയിലെത്തില്ല; തീരുമാനം ധാർമികത ഉയർത്തിപ്പിടിച്ച് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ ചൈനീസ് അതിർത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം പരാമർശിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ കഴിഞ്ഞയാഴ്ച പ്രക്ഷുബ്ധമാക്കിയിരുന്നു. കിഴക്കൻ ലഡാക്കിലെ റെചിൻ ലാ മേഖലയിൽ 2020 ഓഗസ്റ്റിൽ ചൈനീസ് സൈന്യം നടത്തിയ നീക്കത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടും ഇന്ത്യയുടെ നീക്കത്തിന് അനുമതി ലഭിക്കാൻ വൈകിയെന്നും ഒടുവിൽ സൈന്യം തീരുമാനിച്ചുകൊള്ളൂ എന്ന മറുപടിയാണു ലഭിച്ചതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. 2019–22 ൽ കരസേനാ മേധാവിയായിരുന്ന ജനറൽ നരവനെ. ADVERTISEMENT Go AD-FREE
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ManojNaravane എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN
[*]
43 SECONDS AGO അമിത വേഗത്തിൽ ഓട്ടോറിക്ഷ; വാഹനത്തിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് പരുക്ക് – വിഡിയോ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
25 MINUTES AGO അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
34 MINUTES AGO വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി സർക്കാർ ചെലവഴിച്ചത് 5000 കോടി രൂപ: മുഖ്യമന്ത്രി Kannur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
MM Naravane Autobiography controversy: Amidst the controversies surrounding his upcoming autobiography, former Army Chief General M.M. Naravane has responded on social media. He responded by sharing a statement released by the publishers, Penguin Books.
Pages:
[1]