Chikheang Publish time 2026-2-12 11:53:26

അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/10/ajith-pawar-death.jpg?w=1120&h=583



മുംബൈ∙ എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് അനന്തരവൻ രോഹിത് പവാർ. ജനുവരി 28ന് പുണെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. ലാൻഡിങ്ങിനിടെ ചെറുവിമാനം തകർന്നു വീണ് തീപിടിക്കുകയായിരുന്നു. 2 പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് 4 പേരും കൊല്ലപ്പെട്ടിരുന്നു.

ബാരാമതിയിലേത് അപകടമാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണോ എന്ന സംശയം എല്ലാവരിലും ഉണ്ടെന്നു വാർത്താ സമ്മേളനത്തിൽ രോഹിത് പവാർ പറഞ്ഞു. വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ കരുതിയിരുന്നോ എന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം. അത്തരം നടപടി നിയമവിരുദ്ധം മാത്രമല്ല, ബോംബ് പോലെ അപകടകരവുമാണ്. ഇന്ധനം ലാഭിക്കാൻ പൈലറ്റിന് നിർദേശം നൽകിയിരുന്നോ?, ലാൻഡിങിന് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ലേ? –തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.
What you should read next

[*] ‘രാജ്യസുരക്ഷയ്ക്കും ലഹരിക്കെതിരെയും ചേർന്നു പ്രവർത്തിക്കും’: ഡോവലിന്റെ ചർച്ചകൾ വിജയം, ഇന്ത്യ–കാനഡ ബന്ധം സാധാരണനിലയിലേക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


യാത്രാ സമയം മാറ്റിയതിനെക്കുറിച്ചും രോഹിത് പവാർ സംശയം ഉന്നയിച്ചു. എന്തുകൊണ്ടാണ് അജിത് പവാർ യാത്രാ ഷെഡ്യൂൾ മാറ്റിയതെന്ന് രോഹിത് ചോദിച്ചു. ജനുവരി 27 വൈകുന്നേരം മുംബൈയിൽ നിന്ന് പുണെയിലേക്ക് തിരിക്കാനായിരുന്നു അജിത് പവാർ തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം തയാറായിരുന്നു. ഒരു പ്രമുഖ നേതാവ് കാണാൻ വന്നതോടെയാണ് യാത്ര വൈകിയതെന്ന് രോഹിത് പറഞ്ഞു. തുടർന്നാണ് 28-ാം തീയതി രാവിലെ യാത്ര ചെയ്യാൻ തീരുമാനിച്ചത്.

വിമാനയാത്രകളിൽ അജിത് പവാർ വളരെ ജാഗ്രത പുലർത്താറുണ്ട്. അദ്ദേഹം ഒരിക്കലും അപകടസാധ്യതയുള്ള തീരുമാനങ്ങൾ എടുക്കാറില്ല. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുൻപ് ട്രാൻസ്പോണ്ടർ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണം. സഹ പൈലറ്റ് ‘മെയ് ഡേ’ സന്ദേശം അയച്ചില്ല. ഡിജിസിഎയുടെ അന്വേഷണത്തിൽ പൂർണവിശ്വാസമുണ്ടെങ്കിലും ആവശ്യമെങ്കിൽ വിദേശ വ്യോമയാന ഏജൻസികളെയും സഹകരിപ്പിക്കണം. സംസ്ഥാന പൊലീസിന് വിമാനത്താവളത്തിൽ പരിശോധന നടത്താൻ കഴിയില്ലെന്നും രോഹിത് പവാർ പറഞ്ഞു. ADVERTISEMENT Go AD-FREE

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BefittingFacts എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN

[*]
2 MINUTES AGO അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
11 MINUTES AGO വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി സർക്കാർ ചെലവഴിച്ചത് 5000 കോടി രൂപ: മുഖ്യമന്ത്രി Kannur

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
25 MINUTES AGO ദേശീയ പണിമുടക്ക്: മാരാമൺ കൺവൻഷനെയും ശബരിമല, മഞ്ഞനിക്കര തീർഥാടകരെയും ഒഴിവാക്കി Pathanamthitta

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Ajit Pawar\“s Death: Rohit Pawar alleges foul play in the death of NCP leader Ajit Pawar, who was killed in a Baramati plane crash. He questions a last-minute travel change and calls for a thorough investigation into the mystery.
Pages: [1]
View full version: അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ