LHC0088 Publish time 2026-2-12 11:53:33

നടക്കാനിറങ്ങിയത് ഒറ്റയ്ക്ക്; കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/8/lorna-mcsorley.jpg?w=1120&h=583



കേപ്ടൗൺ ∙ ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷനൽ പാർക്കിനു സമീപം കാണാതായ ബ്രിട്ടിഷ് ടൂറിസ്റ്റിനെ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാവാമെന്ന് അന്വേഷണ സംഘം. 2025 സെപ്റ്റംബർ 27നാണ് ദക്ഷിണാഫ്രിക്കയിലെത്തിയ 71 വയസ്സുള്ള ലോർണ മക്‌സോർലിയെ കാണാതായത്. പങ്കാളി ലിയോൺ പ്രോബർട്ടിനൊപ്പമാണ് ലോർണ മക്‌സോർലി എത്തിയത്. സംഭവദിവസം പങ്കാളിയെ കൂട്ടാതെ ലോർണ ഒറ്റയ്ക്ക് നടക്കാനിറങ്ങി. ഇതിനുശേഷമാണ് ഇവർ അപ്രത്യക്ഷയായത്.
What you should read next

[*] മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദിയെന്ന് അച്ഛൻ; പ്രതി കവർന്നത് 300 കിലോ സ്വർണം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പൊലീസും സ്വകാര്യ ഏജൻസികളും അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പ്രദേശത്തെ ഒരു കർഷകനോടു ലോർണ മക്‌സോർലി വഴി ചോദിച്ചതായി കണ്ടെത്തി. തുടർന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിൽ ലോർണ ഉപയോഗിച്ചിരുന്ന പ്രദേശത്തിന്റെ ഭൂപടം ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. മാസങ്ങളോളം പ്രദേശത്ത് പരിശോധന നടത്തിയിട്ടും മറ്റു തെളിവുകളൊന്നും ലഭിച്ചില്ല. ഇതേതുടർന്നാണ് ലോർണ മക്‌സോർലി മന്ത്രവാദത്തിനു ഇരയായെന്നു അധികൃതർ സംശയിക്കുന്നത്.
What you should read next

[*] കുഴിയിൽക്കിടക്കുന്നത് കണ്ടിട്ടും ഗൗനിക്കാതെ പോയി; ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഉപകരാറുകാരൻ അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മനുഷ്യ ശരീരഭാഗങ്ങൾ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന സംഘങ്ങൾ ബ്രിട്ടിഷ് വനിതയെ കാണാതായ സ്ഥലങ്ങളിൽ രഹസ്യമായി കർമങ്ങൾ നടത്താറുണ്ട്. തട്ടിക്കൊണ്ടു പോയ സംഘമായിരുന്നെങ്കിൽ മോചന ദ്രവ്യം ആവശ്യപ്പെടുമായിരുന്നു. എന്നാൽ ഇതുണ്ടാവാത്തതാണ് തിരോധാന കേസിൽ മന്ത്രവാദത്തിലേക്ക് വിരൽ ചൂണ്ടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്.
JUST IN

[*]
1 HOUR AGO എപ്സ്റ്റീൻ ഫയലിൽ പേരുള്ളത് 169 പ്രാവശ്യം; പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് ദലൈലാമയുടെ ഓഫിസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 15 MINUTES AGO നടക്കാനിറങ്ങിയത് ഒറ്റയ്ക്ക്; കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 47 MINUTES AGO നീറ്റ് യുജി 2026 റജിസ്ട്രേഷൻ ആരംഭിച്ചു; മാർച്ച് 8 വരെ അപേക്ഷിക്കാം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
British Tourist\“s mysterious disappearance: British Tourist\“s mysterious disappearance in South Africa Linked to Witchcraft Practice. The investigators suspect that McSorley may have been a victim of Muti, a practice involving human body parts for ritual purposes.
Pages: [1]
View full version: നടക്കാനിറങ്ങിയത് ഒറ്റയ്ക്ക്; കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം